കൊച്ചി: Protest Against Kerala CM In Flight: വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒളിവില്‍ പോയ മൂന്നാമനായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നാം പ്രതി സുനിത് നാരായണനായി പോലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.
പോലീസിന്റെ കണ്ടെത്തൽ അനുസരിച്ച് കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ ഇയാള്‍ വിമാനത്താവളത്തില്‍നിന്നും അതിവേഗം പുറത്തിറങ്ങിയെന്നാണ്. ആദ്യം ഇയാളെ തിരിച്ചറിയാന്‍ പോലീസിനും കഴിഞ്ഞിരുന്നില്ല. പോലീസ് പറയുന്നതനുസരിച്ച് മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചത് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് അതിൽ രണ്ടു പേര്‍ പ്രത്യക്ഷ പ്രതിഷേധം നടത്തിയപ്പോള്‍ മൂന്നാമന്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.
ഇതിനിടെ കേസിലെ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. യോഗത്തിന് മുൻപേ ഇൻഡിഗോയുടെ കയ്യിൽ നിന്നും വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെ പേരുകളും വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. കേസിലെ ഗൂഡാലോചന അടക്കം പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നല്‍കിയ നിര്‍ദ്ദേശം.
വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കുറ്റകരമായ ഗൂഡാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാട്ടല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാറിനേയും മട്ടന്നൂര്‍ ബ്ളോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദിനേയും അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് പി എയും ഗണ്‍മാനും നല്‍കിയ പരാതിയിലാണ് വധശ്രമത്തിന് പോലീസ് കേസെടുത്തത്.
Also Read: സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്
മാത്രമല്ല കേസില്‍ അറസ്റ്റിലായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷയും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും. കൂടാതെ കേസിൽ സഹയാത്രികരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ കോടതി മാറ്റണം എന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ച് കേസ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഇതോടെ പ്രതികളുടെ കസ്റ്റഡി അപേക്ഷയും, ജാമ്യ ഹർജിയും ഒക്കെ ഈ കോടതിയാകും പരിഗണിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...