ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും രാഷ്ട്ര നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.
മറ്റുള്ളവരുമായി, അത് ദാമ്പത്യമായാലും പ്രണയമായാലും സൗഹൃദമായാലും ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ചാണക്യൻ പറയുന്നു. അവ എന്തെല്ലാമെന്ന് നോക്കിയാലോ?
ഏതൊരാളുമായും ബന്ധം സ്ഥാപിക്കുന്നതിന് മുമ്പ് ആയാളുടെ സ്വഭാവം മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യം ചാണക്യന് ഊന്നിപ്പറയുന്നു. അതിനുവേണ്ടി ആളുകളുടെ വാക്കുകളേക്കാള്‍ അവരുടെ പ്രവൃത്തികള്‍ നിരീക്ഷിക്കാൻ അദ്ദേഹം പഠിപ്പിക്കുന്നു.
സത്യസന്ധത പുലര്‍ത്തുന്നത് ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും വിശ്വാസം വളര്‍ത്തുകയും ചെയ്യുന്നു. ഒരു ബന്ധത്തില്‍ വളർച്ച ഉണ്ടാകണമെങ്കില്‍ പരസ്പര വിശ്വാസം കൂടിയേ തീരൂവെന്ന് ചാണക്യ നിര്‍ദ്ദേശിക്കുന്നു.
സുഹൃത്തുക്കളെ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കാന്‍ ചാണക്യ ഉപദേശിക്കുന്നു. സ്വാർത്ഥരുമായുള്ള സൗഹൃദം നന്നല്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.
ഏതൊരു ബന്ധത്തിലും പ്രശ്നങ്ങൾ സ്വാഭാവികമാണ്. അവ ശാന്തമായും യുക്തിസഹമായും അഭിമുഖീകരിക്കണമെന്ന് ചാണക്യൻ ഉപദേശിക്കുന്നു.
ബന്ധങ്ങളിൽ ആവശ്യമായ മറ്റൊരു ഗുണമാണ് ക്ഷമ. പ്രയാസകരമായ സമയങ്ങളില്‍ ബന്ധങ്ങളില്‍ സ്ഥിരത നിലനിര്‍ത്താന്‍ ഈ ഗുണം ഏറെ സഹായിക്കുന്നുവെന്ന് ചാണക്യൻ പറയുന്നു.
സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ഉള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് സഹാനുഭൂതി വളര്‍ത്തിയെടുക്കണമെന്ന് ചാണക്യന് ഓർമിപ്പിക്കുന്നു.
ഏത് ബന്ധത്തിലും ബഹുമാനം അത്യാവശ്യമാണെന്ന് ചാണക്യൻ പറയുന്നു. മറ്റുള്ളവരോട് ബഹുമാനത്തോടെ പെരുമാറുന്നത് പരസ്പര വിലമതിപ്പും ധാരണയും ഉറപ്പാക്കുന്നു.
പ്രിയപ്പെട്ടവരുമായി ബന്ധം നിലനിര്‍ത്താന്‍ നിങ്ങളുടെ സമയം മാറ്റിവെക്കണമെന്ന് ചാണക്യ ഉപദേശിക്കുന്നു. പതിവായി വിശേഷങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്നത് ബന്ധങ്ങളെ ഊര്‍ജ്ജസ്വലമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല)