K.Surendran: വിവാദത്തിന് പിന്നിൽ കുബുദ്ധികൾ; കോടതി തീ‍ർപ്പ് വരുത്തട്ടെയെന്ന് കെ.സുരേന്ദ്രൻ

K.Surendran on Poothana remarks: പൂതന പരാമർശം അസുര കാലത്തിൻ്റെ പ്രതീകമായി എല്ലാവരും നടത്തുന്നതാണെന്ന് കെ. സുരേന്ദ്രൻ വിശദീകരിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 29, 2023, 12:39 PM IST
  • പൂതന പരാമർശം ഒരു വ്യക്തിയെ ഉദ്ദേശിച്ച് നടത്തിയതല്ലെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
  • സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ സുരേന്ദ്രനെതിരെ കന്‍റോണ്‍മെന്‍റ് പോലീസ് കേസെടുത്തിരുന്നു.
  • തൃശൂരിൽ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിലായിരുന്നു സുരേന്ദ്രന്റെ വിവാദ പരാമർശം.
K.Surendran: വിവാദത്തിന് പിന്നിൽ കുബുദ്ധികൾ; കോടതി തീ‍ർപ്പ് വരുത്തട്ടെയെന്ന് കെ.സുരേന്ദ്രൻ

വിവാദമായ പൂതന പരാമർശത്തിൽ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പൂതന പരാമർശം ഒരു വ്യക്തിയെ ഉദ്ദേശിച്ച് നടത്തിയതല്ല. കുബുദ്ധികളായ ചിലർ തൻ്റെ പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടർത്തി എടുത്ത് വിമർശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

അസുര കാലത്തിൻ്റെ പ്രതീകമായി പൂതന പരാമർശം എല്ലാവരും നടത്തുന്നതാണെന്ന് സുരേന്ദ്രൻ പറഞ്ഞു. വിവാദം ഉദ്ദേശിച്ച് നടത്തിയ പരാമർശമല്ല. അഴിമതിക്കാർ തടിച്ചുകൊഴുക്കുന്നു എന്നത് കേരളത്തിൽ ആദ്യമായാണോ ഒരാൾ പ്രസംഗിക്കുന്നത്. കോൺഗ്രസിലെ വനിതാ നേതാക്കൾക്കെതിരെ എൽഡിഎഫ് നേതാക്കൾ നടത്തിയ പരാമർശത്തിനെതിരെ വി.ഡി സതീശനം മറ്റുള്ളവരും സംസാരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച സുരേന്ദ്രൻ ഇപ്പോൾ തനിയ്ക്ക് എതിരെ കേസ് കൊടുക്കാൻ കോൺഗ്രസിനാണ് ആവേശമെന്നും വിമർശിച്ചു. 

ALSO READ: സെക്രട്ടേറിയറ്റിലെ നോർത്ത് ഗേറ്റ് തുറന്നു; നോർത്ത് ​ഗേറ്റ് തുറക്കുന്നത് മൂന്ന് വർഷത്തിന് ശേഷം

പ്രസംഗത്തിൽ ഒരു വ്യക്തിയുടെയും പേര് പറഞ്ഞിട്ടില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. അഴിമതിയുമായി ബന്ധപ്പെട്ടുള്ള പരാമർശമാണ് നടത്തിയത്. ഇത് കോൺഗ്രസിനും സിപിഎമ്മിനും ഒന്നിച്ച് കൂടാനുള്ള ഒരു അവസരമാണ്. ഏതെങ്കിലും സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയിട്ടുണ്ടെങ്കിൽ കേസിൽ കോടതി തീർപ്പ് വരുത്തട്ടെയെന്നും താൻ ഇവിടെ തന്നെ ഉണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി. 

സിപിഎം വനിതാ നേതാക്കൾക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ സുരേന്ദ്രനെതിരെ കൻറോൺമെൻറ് പോലീസ് കേസെടുത്തിരുന്നു.  ഐപിസി 509, 304 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. ജനാധിപത്യമഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ് സുജാത നൽകിയ പരാതിയിലാണ് നടപടി. സിപിഎം പ്രവർത്തകൻ അൻവർഷാ പാലോടും സുരേന്ദ്രൻറെ വിവാദ പരാമർശത്തിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസിൽ  പരാതി നൽകിയിട്ടുണ്ട്.

തൃശൂരിൽ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിൻറെ സ്വാഗതസംഘം രൂപീകരണ യോഗത്തിലാണ് കെ.സുരേന്ദ്രൻ പൂതന പരാമ‍ശം നടത്തിയത്. 'സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി' എന്നായിരുന്നു കെ സുരേന്ദ്രൻറെ പരാമർശം. സ്ത്രീ ശാക്തീകരണത്തിൻ്റെ വക്താക്കളായി അധികാരത്തിൽ വന്ന മാർക്സിസ്റ്റ് പാർട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശ് അടിച്ചുമാറ്റി, തടിച്ചു കൊഴുത്ത് പൂതനകളായി അവർ കേരളത്തിലെ സ്ത്രീകളെ കളിയാക്കികൊണ്ടിരിക്കുകയാണ്' എന്ന പ്രസ്താവനയാണ്  വിവാദമായത്. ഇതോടെ സുരേന്ദ്രനെതിരെ വലിയ വിമ‍‍ർശനമാണ് ഉയ‍ർന്നത്. 

സുരേന്ദ്രൻ്റെ വിവാദ പരാമർശത്തിനെതിരെ സിപിഎം-കോൺ​ഗ്രസ് നേതാക്കൾ രം​ഗത്ത് വന്നിരുന്നു. കേരള രാഷ്ട്രീയത്തിൽ സമീപ കാലത്തൊന്നു കേട്ടിട്ടില്ലാത്ത അത്രയും സ്ത്രീവിരുദ്ധമായ പ്രസ്താവന പിൻവലിച്ച് സുരേന്ദ്രൻ മാപ്പ് പറയണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു. ഓരോരുത്തരുടെയും സംസ്കാരം അവരവരുടെ വാക്കുകളിൽ കാണാൻ കഴിയുമെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിൻ്റെ വിമർശനം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News