കഴുത്തിൽ ആഴത്തിലുള്ള മുറിവ്, കൂത്താട്ടുകുളത്ത് അസം സ്വദേശി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം

കത്തിക്കാൻ ഉപയോഗിച്ചെന്നു കരുതുന്ന ഡീസൽ കന്നാസും ബ്ലേഡുകളും മൃതദേഹത്തിന് സമീപത്ത് നിന്ന് പോലീസ് കണ്ടെടുത്തു.

Written by - Zee Malayalam News Desk | Last Updated : Jan 30, 2023, 05:31 PM IST
  • കുടുംബവുമൊത്താണ് ബബൂൽ വാടക വീട്ടിൽ കഴിഞ്ഞിരുന്നത്.
  • കഴിഞ്ഞ ദിവസം രാത്രി ബബൂലും ഭാര്യ റുക്‌സാനയും തമ്മിൽ വഴക്കുണ്ടായെന്നും, ബബൂൽ മർദ്ദിച്ചതിനാൽ അയൽപക്കത്തെ വീട്ടിലാണ് റുക്സാന രാത്രി കഴിഞ്ഞതെന്നും നാട്ടുകാർ പറ‍ഞ്ഞു.
  • രാവിലെ തിരികെ വീട്ടിലെത്തിയപ്പോഴാണ് ബബൂലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴുത്തിൽ ആഴത്തിലുള്ള മുറിവ്, കൂത്താട്ടുകുളത്ത് അസം സ്വദേശി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം

കൊച്ചി: കൂത്താട്ടുകുളത്ത് അസം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ബബൂൽ ഹുസൈൻ (36) എന്നയാളാണു മരിച്ചത്. വടകര സെന്റ് ജോൺസ് സ്കൂളിന് സമീപം ഇയാൾ താമസിച്ചിരുന്ന വാടക വീടിന് പിന്നിലാണ് ബബൂൽ ഹുസൈന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഭാഗികമായി തീപ്പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്. കൂടാതെ ബബൂലിന്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുമുണ്ട്. മദ്യലഹരിയിൽ ആയിരുന്ന ഇയാൾ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. 

കുടുംബവുമൊത്താണ് ബബൂൽ വാടക വീട്ടിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ബബൂലും ഭാര്യ റുക്‌സാനയും തമ്മിൽ വഴക്കുണ്ടായെന്നും, ബബൂൽ മർദ്ദിച്ചതിനാൽ അയൽപക്കത്തെ വീട്ടിലാണ് റുക്സാന രാത്രി കഴിഞ്ഞതെന്നും നാട്ടുകാർ പറ‍ഞ്ഞു. രാവിലെ തിരികെ വീട്ടിലെത്തിയപ്പോഴാണ് ബബൂലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് മാസമായി വടകര കീഴാനിക്കൽ മോഹനന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവർ. വടകരയിലെ വർക്‌ഷോപ്പിലെ വെൽഡിങ് തൊഴിലാളിയാണ് ബബൂൽ. റുക്സാന ഓലിയപ്പുറത്തുള്ള സ്ഥാപനത്തിലാണു ജോലി ചെയ്തിരുന്നത്.

Also Read: Food poisoning: തൃശൂരിൽ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ: നൂറോളം വിദ്യാർഥികൾ നിരീക്ഷണത്തിൽ

 

ബബൂലും ഭാര്യയും തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടെന്നു സമീപവാസികൾ പറയുന്നു. കൂത്താട്ടുകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മൃതദേഹത്തിന് സമീപത്ത് നിന്ന് ബ്ലേഡുകളും കത്തിക്കാൻ ഉപയോഗിച്ചെന്നു കരുതുന്ന ഡീസൽ കന്നാസും പോലീസ് കണ്ടെടുത്തു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News