പെഷവാർ : പാകിസ്ഥാന്റെ അഫ്ഗാൻ അതിർത്തി നഗരമായ പെഷവാറിൽ മുസ്ലീം പള്ളിയിൽ ബോംബ് സ്ഫോടനം. ഇന്ന് ജനുവരി 30 ഉച്ചയ്ക്ക് പ്രാർഥനയ്ക്ക് ശേഷമാണ് സ്ഫോടനമുണ്ടായതെന്ന് പാക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. 19 പേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പാക് മാധ്യമങ്ങൾ നൽകുന്ന വിവരം. 100 ഓളം പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. സ്ഫോടനം ചാവേർ ആക്രമണമാണോ ബോംബ് പള്ളിക്കുള്ളിൽ സ്ഥാപിച്ചതിനെ തുടർന്നാണ് എന്നതിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.
ഉച്ചയ്ക്ക് 1.40ന് നടക്കുന്ന പ്രാർഥനയ്ക്ക് ശേഷമാണ് സ്ഫോടനമുണ്ടായത്. രക്ഷപ്രവർത്തനം തുടരുകയാണ്. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പള്ളി കെട്ടിടത്തിന്റെ ഒരു ഭാഗം സ്ഫോടനം തകർന്ന് വീണു. നിരവധി പേർ അതിന്റെ അടിയിലുണ്ടെന്നാണ് നിഗമനം.
Pakistan: Blast inside the Mosque near most secured Police Lines in Peshawar.
One side of the mosque has collapsed.
More than 50 injured. Death numbers not known yet. Emergency declared in nearby hospitals pic.twitter.com/F9VF5a3a4d
— Megh Updates (@MeghUpdates) January 30, 2023
കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...