കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സുരേഷ് ഗോപിയെ ചോദ്യം ചെയ്തതിന് ശേഷം ഗുരുതര വകുപ്പ് ചേർത്ത് എഫ്ഐആർ പരിഷ്കരിച്ചതോടെ ആണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ സർക്കാറിനോട് ഇന്ന് നിലപാടറിയിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് പിന്നിലെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ സുരേഷ് ഗോപി ആരോപിച്ചിട്ടുണ്ട്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ ലഭിച്ച പരാതിയെ തുടർന്ന് കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു. സംഭവം നടന്നത് 2023 ഒക്ടോബർ 27 നായിരുന്നു. കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപിതന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ കൈ വെയ്ക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ പ്രവൃത്തിയിൽ ആദ്യമേ മാധ്യമ പ്രവർത്തക അനിഷ്ടം പ്രകടിപ്പിച്ചെങ്കിലും താരം ഇത് വീണ്ടും ആവർത്തിക്കുകയായിരുന്നു. ഇതോടെ മാധ്യമപ്രവർത്തക സുരേഷ് ഗോപിയുടെ കൈ തടുക്കുകയായിരുന്നു.
Also Read: Chandra Gochar 2024: ധനു രാശിയിലെ ചന്ദ്ര സംക്രമം ഇവർക്ക് നൽകും കരിയറിലും ബിസിനസ്സിലും വൻ നേട്ടങ്ങൾ!
വേണമെങ്കിൽ കണ്ണൂരിലും മത്സരിക്കാമെന്ന തന്റെ പ്രസ്താവന സി പി എമ്മിന്റെ സ്ഥാപിത രാഷ്ട്രീയ മുതലെടുപ്പിനെ ഉലക്കാൻ വേണ്ടിയാണെന്ന് പറഞ്ഞ സുരേഷ് ഗോപിയോട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അതിന് ശ്രമിച്ചിട്ടും സാധിച്ചില്ലല്ലോ എന്നായിരുന്ന മാധ്യമപ്രവർത്തകയുടെ ചോദ്യം. ഇതിന് മറുപടിയായി ഒന്ന് ശ്രമിച്ച് നോക്കെട്ടെ എന്ന് പറഞ്ഞ് കൊണ്ടായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ കൈ വെച്ചത്. സംഭവം വിവാദമായതിന് പിന്നാലെ സുരേഷ് ഗോപി സോഷ്യൽ മീഡിയ വഴി മാപ്പ് പറഞ്ഞിരുന്നുവെങ്കിലും സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലായി തോന്നുന്നില്ലെന്ന് വ്യക്തമാക്കിയ മാധ്യമപ്രവർത്തക അദ്ദേഹത്തിനെതിരെ പരാതി നൽകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.