Kochi: കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം, വെള്ളി നിരക്കുകള്‍. തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ (8 ഗ്രാം) 22 കാരറ്റിന് 240 രൂപയുമാണ് വര്‍ദ്ധിച്ചത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5,245 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41,960 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്.
Also Read: Mars Transit 2023: ചൊവ്വ ഇന്ന് മുതൽ നാശം വിതയ്ക്കും! ഈ 4 രാശിക്കാർ ജാഗ്രത പാലിക്കണം
അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ദ്ധിച്ചു. തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 200 രൂപയുമാണ് വര്‍ദ്ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4,335 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 34,680 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ച വെള്ളി വിലയിലും വര്‍ദ്ധന രേഖപ്പെടുത്തി. വെള്ളി വില 1 രൂപ വര്‍ദ്ധിച്ച് 70 രൂപയിലെത്തി. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...