Financial fraud: വാട്ട‍ർ അതോറിറ്റിയിൽ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്; 2.25 ലക്ഷം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

Fraud by offering a job in the Water Authority: സമാന സ്വഭാവമുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ അഞ്ച് കേസുകൾ നിലവിലുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Aug 19, 2023, 02:42 PM IST
  • നെയ്യാറ്റിൻകര പ്ലാമൂട്ട്തട എംആർപി സദനത്തിൽ സതീഷ് കുമാറാണ് അറസ്റ്റിലായത്.
  • പരാതിക്കാരൻ്റെ മകന് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയത്.
  • ഓടക്കാലിയിൽ വെച്ചാണ് പ്രതിയെ കാലടി പോലീസ് അറസ്റ്റ് ചെയ്തത്.
Financial fraud: വാട്ട‍ർ അതോറിറ്റിയിൽ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്; 2.25 ലക്ഷം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

കൊച്ചി: വാട്ടർ അതോറിറ്റിയിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 2,25,000 രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. നെയ്യാറ്റിൻകര പ്ലാമൂട്ട്തട എംആർപി സദനത്തിൽ സതീഷ് കുമാർ (64 ) എന്നയാളെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. 

തൃശ്ശൂർ പീച്ചി സ്വദേശിയാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ മകന് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് കാലടിയിൽ വെച്ച് രണ്ട് ഘട്ടമായാണ് ഇയാൾ പണം വാങ്ങിയത്. തുടർന്ന് ഒളിവിൽ പോവുകയയിരുന്നു. ഓടക്കാലിയിൽ വെച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സമാന സ്വഭാവമുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ അഞ്ച് കേസുകൾ നിലവിലുണ്ട്. 

ALSO READ: ആടുമേയ്ക്കാൻ പോയി കാണാതായ യുവാവ് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ചുള്ളിയാർ ഡാം പരിസരത്ത്

എസ് ഐ മാരായ എം.സി ഹരീഷ്, ജെയിംസ് മാത്യു, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈജു അഗസ്റ്റിൻ, സിപിഒമാരായ രജിത്ത് രാജൻ, മനോജ് കുമാർ തുടങ്ങിയവരാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കുടുംബവഴക്ക് അടിപിടിയിലെത്തി; രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

മൂന്നാർ: വട്ടവട കൊട്ടാകബൂരിൽ കുടുംബവഴക്കിനെ തുടർന്ന് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ദേവികുളം പോലീസ് പരാതിക്കാർ ഉൾപ്പെടെ 9 പേർക്കെതിരെ കേസെടുത്തു.

ആറുമാസം മുമ്പ് ഗണേശ്വരിയുടെ ഭർത്താവ് മുത്തുപ്പാണ്ടിയുമായി ബന്ധുവായ മുനിയ സ്വാമി തർക്കങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇടയ്ക്കിടെ ഇവർ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നെങ്കിലും നാട്ടുകാർ ഇടപെട്ട് ഒഴിവാക്കി. വ്യാഴാഴ്ച വൈകുന്നേരം ഇരുവരും വീണ്ടും തർക്കത്തിൽ ഏർപ്പെടുകയും തർക്കം അടിപിടിയിൽ കലാശിക്കുമായിരുന്നു.

ആക്രമണത്തിൽ മുത്തുപ്പാണ്ടിയുടെ ഭാര്യ ഗണേശ്വരിക്കും മുനിയസ്വാമിക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവർക്കും തലയ്ക്കാണ് പരിക്കേറ്റത്. സംഭവമായി ബന്ധപ്പെട്ട് മുനിയ സ്വാമി നൽകിയ പരാതിയിൽ മുത്തു പാണ്ടി, ശക്തിമഹേഷ്, ഇസക്കിരാജ, പ്രശാന്ത്, ഗണേശ്വരി എന്നിവർക്കെതിരെയും ഗണേശ്വരി നൽകിയ പരാതിയിൽ മുനിയ സ്വാമി, രാജു, വിജി, ഇസക്കിരാജ എന്നിവർക്കെതിരെയും ദേവികുളം പോലീസ് കേസ് എടുത്തു. മുനിയ സ്വാമി, രാജു, വിജി, മുത്തുപാണ്ടി, ഇസക്കി രാജ, പ്രശാന്ത് എന്നിവരെ ദേവികുളം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികൾ ഒളിവിലാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News