തിരുവനന്തപുരം: കേരളത്തിൽ lock down പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ഇതിന്റെ പശ്ചാത്തലത്തിൽ അവശ്യ സർവീസുകൾ നടത്തുന്ന കടകൾ മാത്രമേ തുറക്കാവൂവെന്നും ആർഭാട വസ്തുക്കൾക്ക് വേണ്ടിയുള്ള കടകൾ തുറക്കരുതെന്നും മുഖ്യൻ പറഞ്ഞു.
Also read: രാജ്യ൦ സമ്പൂര്‍ണ ലോക്ക് ഡൌണിലേക്ക്; കൈകൂപ്പി പ്രധാനമന്ത്രി!
കൂടാതെ കോറോണ പടരുന്ന പശ്ചാത്തലത്തിൽ കടകളിൽ വരുന്നവർ സാധനങ്ങൾ വാങ്ങി ഉടൻ തിരിച്ചുപോകണമെന്നും നിശ്ചിത അകലം പാലിച്ചു വേണം കടകളിൽ നിൽക്കേണ്ടതെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.
മാത്രമല്ല കടകളിൽ ഹാൻഡ് സാനിറ്റെയിസർ അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.
Also read: കോറോണ ചികിത്സ ആയുഷ്മാൻ ഭാരതിൽ ഉൾപ്പെടുത്തി കേന്ദ്രം
അവശ്യ സാധനങ്ങൾ ലഭിക്കുന്ന ഡിപ്പാർട്ടുമെന്റ് സ്റ്റോർ, പാലവ്യഞ്ജനങ്ങൾ, സൂപ്പർമാർക്കറ്റ്, ഭക്ഷ്യവസ്തുക്കൾ, ബ്രെഡ്, പാൽ, പച്ചക്കറി, മുട്ട, മീൻ, കോഴി, ബേക്കറികൾ, കന്നുകാലി തീറ്റ എന്നിവ വിൽക്കുന്ന കടകൾ രാവിലെ ഏഴു മണിമുതൽ വൈകിട്ട് 5 മണിവരെ തുറന്നുപ്രവർത്തിക്കും.