CSR Fund Scam: പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടർ, തയ്യൽ മെഷീൻ, ലാപ്ടോപ്; വയനാട്ടിൽ തട്ടിപ്പിന് ഇരയായത് നൂറുകണക്കിന് പേർ

Money Fraud Case: തട്ടിപ്പിന് ഇരയായവർ നൽകിയ പരാതി പോലീസ് സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. വയനാട് ജില്ലയിൽ നൂറുകണക്കിന് പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം.

Written by - Zee Malayalam News Desk | Last Updated : Feb 5, 2025, 06:51 PM IST
  • കൽപ്പറ്റ സ്വദേശിയായ സുരേഷിൻ്റെ ഭാര്യ ഗീതയ്ക്ക് 70,000 രൂപയാണ് തട്ടിപ്പിൽ നഷ്ടപ്പെട്ടത്
  • തട്ടിപ്പിനിരയായ നിരവധി പേരാണ് പരാതികളുമായി രംഗത്ത് വരുന്നത്
CSR Fund Scam: പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടർ, തയ്യൽ മെഷീൻ, ലാപ്ടോപ്; വയനാട്ടിൽ തട്ടിപ്പിന് ഇരയായത് നൂറുകണക്കിന് പേർ

വയനാട്: പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടർ, തയ്യൽ മെഷീൻ, ലാപ്ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണൻ നടത്തിയ തട്ടിപ്പിൽ വയനാട്ടിലും നൂറുകണക്കിന് പേർ ഇരയായി. സിഎസ്ആർ ഫണ്ട് തട്ടിപ്പിൽ പകുതി വിലയിൽ സ്കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. അതേസമയം, തട്ടിപ്പിന് ഇരയായവർ നൽകിയ പരാതി പോലീസ് സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

എൻജിഒ കോൺഫെഡറേഷൻ്റെ പേരിൽ പകുതി വിലയ്ക്ക് സ്കൂ‌ട്ടറും ലാപ് ടോപ്പും കാർഷികോപകരണങ്ങളും നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അനന്തു കൃഷ്ണൻ തട്ടിപ്പ് നടത്തിയത്. വിവിധ പദ്ധതികളുടെ പേരിൽ 1000 കോടിയിലേറെ രൂപ പിരിച്ചതായാണ് വിവരം. വയനാട് ജില്ലയിലും നൂറുകണക്കിന് പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം.

ALSO READ: സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസ്; പ്രതി അനന്തു കൃഷ്ണൻ നേരെത്തെയും സാമ്പത്തിക തിരിമറി നടത്തി, കൂടുതൽ തെളിവുകൾ

കൽപ്പറ്റ സ്വദേശിയായ സുരേഷിൻ്റെ ഭാര്യ ഗീതയ്ക്ക് 70,000 രൂപയാണ് തട്ടിപ്പിൽ നഷ്ടപ്പെട്ടത്. തട്ടിപ്പിനിരയായ നിരവധി പേരാണ് പരാതികളുമായി രംഗത്ത് വരുന്നത്. എല്ലാ പരാതികളിലും കേസെടുക്കാൻ പോലീസ് ആസ്ഥാനത്ത് നിന്ന് നിർദേശം നൽകിയെങ്കിലും പോലീസ് കേസെടുത്തില്ലെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. വയനാട്ടിൽ നൂറുകണക്കിന് പേരാണ് ഗുണഭോക്തൃ വിഹിതം അടച്ചു കാത്തിരിക്കുന്നത്. ഇവരും പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News