Mahashivratri 2025: ഫെബ്രുവരി 26നാണ് ഇക്കുറി ശിവരാത്രി. ഈ ദിവസം പാര്‍വ്വതി സമേതനായ ശിവ ഭഗവാനെ ആരാധിക്കുന്നത് ജീവിതത്തിൽ ഐശ്വര്യങ്ങൾ നൽകുന്നു.
ഈ മഹാശിവരാത്രി ദിവസം ഒരു ശുഭയോഗം രൂപപ്പെടുകയാണ്. പരിധയോഗമാണ് ഈ ദിനം രൂപപ്പെടുന്നത്. വളരെ വിശേഷപ്പെട്ട യോഗമാണിത്. അന്നേ ദിവസം ശിവഭഗവാനെ ആരാധിക്കുന്നത് വലിയ ഭാഗ്യങ്ങൾ ലഭിക്കാൻ കാരണമാകും. ശുഭകരമായ നിരവധി മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തിലുണ്ടാകും. ഏതൊക്കെ രാശികൾക്കാണ് ഈ ദിവസം നേട്ടമണ്ടാകുകയെന്ന് നോക്കാം.
ശിവരാത്രി ദിനത്തിൽ മേടം രാശിക്കാർക്ക് നിരവധി ശുഭകരമായ ഫലങ്ങൾ ലഭിക്കും. ജീവിതത്തിൽ ഐശ്വര്യവും സന്തോഷവുമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ബിസിനസിൽ ലഭമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
മിഥുനം രാശിക്കാര്‍ക്ക് മഹാശിവരാത്രി ദിനത്തിൽ രൂപപ്പെടുന്ന പരിധയോഗം ഐശ്വര്യവും സന്തോഷവും പ്രദാനം ചെയ്യുന്നു. കുടുംബ ജീവിതത്തിലും സന്തോഷങ്ങളുണ്ടാകും. കരിയറിൽ പുരോഗതിയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഏൽപ്പിച്ച ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാനാകും. ആഗ്രഹിച്ച പോലെ ജീവിതം മുന്നോട്ട് പോകും.
ചിങ്ങം രാശിക്കാര്‍ക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടമുണ്ടാകും. കടങ്ങളെല്ലാം വീട്ടി സാമ്പത്തിക സ്ഥിരത കൈവരിക്കും. പുതിയ വാഹനം വാങ്ങാൻ യോഗമുണ്ടാകും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്ക് സമയം അനുകൂലമാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)