തൃശൂർ: കൊടുങ്ങല്ലൂരിൽ ദേശീയ പാത നിർമ്മാണത്തിൻ്റെ ഭാഗമായി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. അഴീക്കോട് ചുങ്കം പാലത്തിന് സമീപം കുരിശിങ്കൽ ജോർജ്ജിൻ്റെ മകൻ നിഖിലാണ് മരിച്ചത്. ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ഗൗരിശങ്കർ ജംഗ്ഷന് തെക്കുവശം ശനിയാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.ദേശീയപാതയുടെ നിർമ്മാണം നടക്കുന്നതിനാൽ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നുണ്ടെങ്കിലും അത് മറികടന്ന് മുന്നോട്ടു പോയതാണ് അപകടകാരണമായതെന്ന് കൊടുങ്ങല്ലൂർ പൊലീസ് വ്യക്തമാക്കി. അപകട സാധ്യത അറിയാതെ പോയ ബൈക്ക് യാത്രികൻ കുഴിയിൽ വീഴുകയായിരുന്നു.
റോഡ് നിർമ്മാണ തൊഴിലാളികളാണ് അപകടം ആദ്യം അറിഞ്ഞത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഡ് നിർമാണം ആരംഭിച്ചത് മുതൽ സംഭവിക്കുന്ന മൂന്നാമത്തെ അപകട മരണമാണ് ഇന്നലെ സംഭവിച്ചത്. പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റുകളുടെ അഭാവവും വാഹനയാത്രക്കാർക്ക് റോഡിലെ നിർമ്മാണ പ്രവർത്തനങ്ങൾ കൃത്യമായി മനസ്സിലാകുന്ന രീതിയിലുള്ള അപായ സൂചനകളോ സ്ഥാപിച്ചിട്ടില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു. റോഡ് നിർമാണത്തിന്റെ പേരിൽ നാലുവരിപ്പാതയുടെ നടുവിൽ തൊഴിലാളികൾക്കായി ഷെഡ് നിർമ്മിച്ചും പാത സഞ്ചാര യോഗ്യമല്ലാതാക്കിയ അവസ്ഥയിലാണ്. പ്രദേശത്തെ ട്രാഫിക് നിയന്ത്രണവും ദിനം പ്രതി മാറ്റുന്നത് വാഹയാത്രക്കാരെ ആശങ്കയിലാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.