പിന്‍വാതില്‍ നിയമനങ്ങള്‍;സംസ്ഥാന സര്‍ക്കാരിനെതിരെ യുവമോര്‍ച്ച!

പിഎസ് സി നിയമനങ്ങളെക്കുറിച്ച് സർക്കാർ ധവളപത്രമിറക്കണമെന്ന് യുവമോര്‍ച്ച ആവശ്യപെട്ടു.

Last Updated : Aug 7, 2020, 03:00 PM IST
  • സർക്കാർ തികഞ്ഞ യുവജന വഞ്ചനയാണ് കാണിക്കുന്നത്
  • കേരളത്തിലെ PSC ഉദ്യോഗാർത്ഥികൾ ആത്മഹത്യയുടെ വക്കിലാണ്
  • സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്ത് PSC നിയമനങ്ങൾ ത്വരിതഗതിയിലാക്കണം
  • പിഎസ് സി നിയമനങ്ങളെക്കുറിച്ച് സർക്കാർ ധവളപത്രമിറക്കണമെന്ന് യുവമോര്‍ച്ച
പിന്‍വാതില്‍ നിയമനങ്ങള്‍;സംസ്ഥാന സര്‍ക്കാരിനെതിരെ യുവമോര്‍ച്ച!

തിരുവനന്തപുരം:പിഎസ് സി നിയമനങ്ങളെക്കുറിച്ച് സർക്കാർ ധവളപത്രമിറക്കണമെന്ന് യുവമോര്‍ച്ച ആവശ്യപെട്ടു.

3 കോടി അപേക്ഷകളാണ് വിവിധ തസ്തിക കളിലേക്ക് ലഭിച്ചത് എന്ന് PSC തന്നെ വ്യക്തമാകുന്നുണ്ട് എന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ 
ചൂണ്ടിക്കാട്ടുന്നു. 
അപേക്ഷകരുടെ എണ്ണമാകട്ടെ 40 ലക്ഷത്തിൽ കൂടുതലാണ്.ഈ സാഹചര്യത്തിൽ പോലും റാങ്ക് ലിസ്റ്റുകളിൽ നിന്ന് യഥാസമയം നിയമനം നടത്താനോ ഒഴിവുകൾ
കൃത്യമായി റിപ്പോർട്ട് ചെയ്യാനോ സർക്കാർ ഒരുക്കമല്ല എന്നും അദ്ധേഹം പറയുന്നു.
ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ വിരമിക്കൽ ഉണ്ടായിട്ടു പോലും നാമമാത്രമായ നിയമനങ്ങൾ മാത്രം നടത്തി പല ലിസ്റ്റുകളുടെയും കാലാവധി 
അവസാനിക്കുകയാണ് എന്നും പ്രഫുല്‍ കൃഷ്ണന്‍ പറയുന്നു.

Also Read:കെ.ടി.ജലീൽ ഇനിയെങ്കിലും മന്ത്രിസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടാൻ തയ്യാറാവണമെന്ന് കെ.സുരേന്ദ്രന്‍
സിവിൽ പോലീസ് ഓഫീസർ ലിസ്റ്റ് June 30 ന് അവസാനിച്ചപ്പോൾ പകുതിയിലേറെപ്പേർ പുറത്താണ്. SFi നേതാക്കളുടെ കോപ്പിയടി വിവാദവും കോവിഡുമെല്ലാം കാരണം നിയമനമില്ലാതെ 6 മാസം ലിസ്റ്റിൽ നിന്ന് നിയമനം നടന്നിരുന്നില്ല. 
പതിനേഴ് ലക്ഷത്തി തൊണ്ണൂറ്റിനാലായിരം പേർ എഴുതിയ LDC പരീക്ഷയിൽ 0.83% മാത്രമാണ് മെയിൻ ലിസ്റ്റിലുള്ളത്. അതിൽപ്പോലും 10% നിയമനങ്ങളേ നടന്നിട്ടുള്ളൂ.
LGS ലിസ്റ്റിൽ നിന്ന് ഇതുവരെ 4237 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത് .വെറും 7 % മാത്രമാണ് നിയമന നിരക്ക്
ഒരു വർഷം മുന്നേ നടന്നLDടൈപ്പിസ്റ്റിന്റെ ഷോർട്ട് ലിസ്റ്റ് പോലും വന്നിട്ടില്ല
1.23 കോടി ചിലവഴിച്ച് നടത്തിയ CEO പരീക്ഷയിൽ 3000 പേരിൽ 316 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്.കാലാവധി അവസാനിച്ചു
LDV റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കി വ്യാപക പിൻവാതിൽ നിയമനങ്ങൾ മാത്രമാണ് നടക്കുന്നത്.
വനിതാ സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് 2 വർഷം കഴിഞ്ഞിട്ടും നിസ്സാര കാരണങ്ങൾ പറഞ്ഞ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നില്ല
2018 ജൂലൈ നിലവിൽ വന്ന നഴ്സ്മാരുടെ റാങ്ക് ലിസ്റ്റിൽ 10814 പേരുണ്ട്. ആകെ നടന്ന നിയമനങ്ങൾ 1500 മാത്രമാണ്
12 ലക്ഷം പേർ എഴുതിയ VEO grade 2 തസ്തിക തദ്ദേശ ഭരണ വകുപ്പിലെ ഏകീകരണത്തെ തുടർന്ന് ഇല്ലാതായിരിക്കുകയാണ്
  133132 പേർക്ക് നാല് വർഷം കൊണ്ട് നിയമനം നൽകിയെന്ന സർക്കാർ വാദം പച്ചക്കള്ളമാണ്.നിയമന ശുപാർശകളുടെ എണ്ണത്തെ നിയമനമാക്കി തെറ്റിദ്ധരിപ്പിക്കുകയാണ്. 
സമസ്ത മേഖലകളിലും പിൻ വാതിൽ നിയമനങ്ങൾ യഥേഷ്ടം നടത്തുകയാണ് എന്നും പ്രഫുല്‍ കൃഷ്ണന്‍ കൂട്ടിചേര്‍ത്തു.
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൽ 36 താൽക്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്താൻ ശുപാർശ നൽകിയിരിക്കുന്നത്
സി ഡിറ്റിൽ സിപിഎമ്മിന്റെ  സൈബർ പോരാളികൾക്ക് വരെ സ്ഥിരം നിയമനം നൽകുന്നു
മുഖ്യമന്ത്രിയുടെ ഓഫീസിലെ താൽക്കാലിക ഡ്രൈവറെ സ്ഥിരപ്പെടുത്തി, കമ്പ്യൂട്ടർ സെല്ലിൽ തോപ്പുവിള സ്വദേശിനിക്ക് സ്ഥിര നിയമനം നൽകി.
കൃഷി വകുപ്പിൽ മാത്രം 2000 ത്തോളം നിയമനങ്ങൾ പിൻവാതിൽ വഴിനടന്നിട്ടുണ്ട് എന്ന് പ്രഫുല്‍ കൃഷ്ണന്‍ പറയുന്നു,
KSEB യിൽ 1500 Data entry ഓപ്പറേറ്റർമാരെ നിയമിക്കുന്നതും ചട്ടങ്ങൾ മറികടന്നാണ്
പഞ്ചായത്തുകളിലെ ടെക് അസിസ്റ്റന്റ് നിയമനം മുഴുവൻ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയാണ്
വനം വകുപ്പിൽ താൽക്കാലിക ജീവനക്കാരായ 35 പേരെയാണ് സ്ഥിരപ്പെടുത്തിയത്
ലൈബ്രറി കൗൺസിൽ 47 താൽക്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തിയത്
565 പേർ നിയമനം കാത്തിരിക്കുമ്പോൾ നിയമവകുപ്പിൽ PSC റാങ്ക് പട്ടിക അട്ടിമറിച്ചാണ് ലീഗൽ അസിസ്റ്റന്റ് നിയമനം നടന്നത്
 ചുരുക്കത്തിൽ പിൻവാതിൽ നിയമനങ്ങൾ നടക്കാത്ത വകുപ്പുകളില്ല. കൺസൽട്ടൻസി പേരിലും യാതൊരു യോഗ്യതയുമില്ലാത്തവർ പോലും നിയമിതരാകുന്നു,
പ്രഫുല്‍ കൃഷ്ണന്‍ അനധികൃതനിയമനങ്ങള്‍ അക്കമിട്ട് നിരത്തുന്നു.

 

സർക്കാർ തികഞ്ഞ യുവജന വഞ്ചനയാണ് കാണിക്കുന്നത്. കേരളത്തിലെ PSC ഉദ്യോഗാർത്ഥികൾ ആത്മഹത്യയുടെ വക്കിലാണ്.
സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്ത് PSC നിയമനങ്ങൾ ത്വരിതഗതിയിലാക്കണം. 
പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണം എന്ന് ആവശ്യപെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് യുവമോര്‍ച്ച സംഘടിപ്പിക്കാനൊരുങ്ങുന്നത്.
പ്രതിഷേധത്തിന്റെ ആദ്യഘട്ടമായി യുവജന പ്രതിഷേധ ജ്വാല സംഘടിപ്പിക്കും.തുടര്‍ന്ന് റാങ്ക് ഹോള്‍ഡേഴ്സിനെ അടക്കം സംഘടിപ്പിച്ച് കൊണ്ട് വന്‍ പ്രക്ഷോഭം 
സംഘടിപ്പിക്കുന്നതിനാണ് യുവമോര്‍ച്ച തയ്യാറെടുക്കുന്നത്.

Trending News