തിരുവനന്തപുരം: തലസ്ഥാനത്ത് ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം. പൂവച്ചൽ കാപ്പിക്കാട് ഇറയകോട് വീടിന് സമീപം ഒതുക്കിയിട്ടിരുന്ന ഓട്ടോറിക്ഷയും 3 ബൈക്കുകളും ബൈക്കിലെത്തിയ ലഹരി മാഫിയ സംഘം അടിച്ചു തകർത്തു. കാപ്പിക്കാട്, ഇറയംകോട് മണി ഭവനിൽ സജിത്തിൻ്റെ (32) പാസഞ്ചർ ഓട്ടോയാണ് സംഘം അടിച്ചു തകർത്തത്. രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്.
കെട്ടിട നിർമ്മാണ തൊഴിലാളിയായ സജിത് അടുത്ത ദിവസം പുലർച്ചെ ജോലിക്ക് പോകാനായി വാഹനത്തിൽ കയറ്റി വെച്ചിരുന്ന പണിയായുധങ്ങളും ലഹരി മാഫിയ സംഘം നശിപ്പിച്ചു. സജിത്തിൻ്റെ ഭാര്യ സഹോദരൻ നഴ്സിംഗ് വിദ്യാർത്ഥിയായ യുവാവും കൂട്ടുകാരും ടെക്നോപാർക്കിൽ മേള വാദ്യം കഴിഞ്ഞ് വീട്ടിലെത്തി കട്ടൻ ചായ കുടിച്ച് കൂട്ടുകാർ മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്.
ALSO READ: കുവൈത്ത് ദുരന്തം: ചികിത്സയിലിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു, മരണം 50 ആയി
ബൈക്കിലെത്തിയ 6 അംഗ സഘം ആക്രമണം നടത്തുകയും ഓട്ടോയും 3 ബൈക്കുകളും അടിച്ചു തകർത്ത ശേഷം ബൈക്കുകൾ താഴെ കുഴിയിലേക്ക് തള്ളുകയുമായിരുന്നു. തുടർന്ന് നാട്ടുകരും വീട്ടുകരും പോലീസിനെ അറിയിക്കുകയായിരുന്നു. ശേഷം സജിത്തിനെയും കുടുംബത്തെയും വാതിൽ ചവിട്ടി തുറന്ന് ആക്രമിക്കാൻ ശ്രമിക്കുമ്പോൾ പോലീസ് എത്തി. ഈ സമയം സംഘങ്ങൾ രക്ഷപ്പെട്ടു.
നിർത്തിയിട്ടിരുന്ന ടിപ്പറിന് പിന്നിൽ ടാങ്കർ ലോറി ഇടിച്ചു; രണ്ട് പേർക്ക് പരിക്ക്
തൃശൂർ: ഗുരുവായൂർ കണ്ടാണശ്ശേരി പാരിസ് റോഡിൽ ടാങ്കർ ലോറി നിർത്തിയിട്ട ടിപ്പർ ലോറിക്ക് പുറകിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ടാങ്കർ ലോറിയിൽ ഉണ്ടായിരുന്ന അത്താണി ചെറുകുന്ന് സ്വദേശികളായ ചക്കാലിക്കൽ 24 വയസ്സുള്ള മനു, പൂളോത്ത് തുണ്ടിയിൽ 20 വയസ്സുള്ള അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ഏഴിനാണ് അപകടം ഉണ്ടായത്. തൃശ്ശൂരിൽ നിന്ന് ഗുരുവായൂരിലേക്ക് വരികയായിരുന്നു ടാങ്കർ ലോറി. മുന്നിൽ പോയിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ വെട്ടിച്ച ടാങ്കർ ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പുറകിൽ ഇടിക്കുകയായിരുന്നു. ഇതോടെ റോഡിന് സമീപം ഉണ്ടായിരുന്ന തോട്ടിലേക്ക് ടിപ്പർ ലോറി കൂപ്പു കുത്തുകയും ടാങ്കർ ലോറി മറിയുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.