ഷിരൂർ: ഉത്തര കന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞു വീണ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തിലേക്കെന്ന് റിപ്പോർട്ട്. ഇന്ന് രാവിലെ പത്താംദിനത്തിലെ ദൗത്യം പുനരാരംഭിക്കും.
Also Read: ലോറിയുടെ ക്യാബിനിൽ അർജുനുണ്ടോയെന്ന് പരിശോധിക്കും, അന്തിമ പദ്ധതി തയ്യാറാക്കി സൈന്യം
രാവിലെ എട്ടുമണിയോടെ മണ്ണ് നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇന്നത്തെ തിരച്ചിൽ രാത്രി 10 മണിവരെ തുടരുമെന്നാണ് റിപ്പോർട്ട്. ദൗത്യവുമായി ബന്ധപ്പെട്ട് കര നാവിക സേനകൾ ആക്ഷൻ പ്ലാൻ മുന്നോട്ട് വച്ചിട്ടുണ്ട്. ട്രക്ക് പുറത്ത് എടുക്കുന്നതിനല്ല അർജുൻ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. പിന്നീടായിരിക്കും ട്രക്ക് പുറത്തേക്കെടുക്കുക.
Also Read: മിഥുനം രാശിക്കാർക്ക് ഇന്ന് മികച്ചദിനം, എന്നാൽ ഇവർ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!
അര്‍ജുന്‍ ഓടിച്ചിരുന്ന ഭാരത് ബെന്‍സിന്റെ ട്രക്ക് ഗംഗാവലി നദിയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ട്രക്കിനുള്ളില്‍ അര്‍ജുന്‍ ഉണ്ടോയെന്നാണ് ആദ്യം സ്ഥിരീകരിക്കുക. ട്രക്ക് നദിയില്‍ തലകീഴായി മറിഞ്ഞ നിലയിലാണെന്നാണ് കാര്‍വാര്‍ എസ്.പി. പറഞ്ഞത്. കരയില്‍നിന്ന് 20 മീറ്റര്‍ അകലെ നദിയില്‍ 15 മീറ്റര്‍ താഴ്ച്ചയിലാണ് ട്രക്ക് ഉള്ളതെന്നാണ് റിപ്പോർട്ട്.
ആദ്യനടപടി ദൗത്യത്തിന് വിഘാതം സൃഷ്ടിക്കും വിധത്തില്‍ മുകളില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുക എന്നതാണ്. മണ്ണ് നീക്കാന്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ വലിയ യന്ത്രം കൂടി വരുന്നതോടെ ഈ ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ട്. കാലാവസ്ഥ നല്ലതാണെങ്കിൽ ഏഴുമണിയോടെ ദൗത്യം ആരംഭിച്ചേക്കുമെന്നാണ് സൂചന.
Also Read: ദീപാവലിക്ക് ശേഷം ശശ് രാജയോഗം; ഇവർക്ക് സുവർണ്ണ കാലം, സമൃദ്ധിയിൽ ആറാടും
മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ ഇറങ്ങി പരിശോധിക്കാനാണ് തീരുമാനം. ലോറി പുറത്തെടുക്കാനുള്ള വഴി കൊളുത്തിട്ട് ഉയർത്തലാണെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ഇതിനായി സ്കൂബാ ഡൈവേഴ്സ് താഴേക്ക് ഇറങ്ങി ട്രക്കിൻമേൽ കൊളുത്ത് ഇട്ട് ഉറപ്പിച്ച് തിരികെ കയറണമെന്നും ശേഷം ഭാര ഉപകരണങ്ങൾ ഉപയോഗിച്ച് ട്രക്ക് ഉയർത്തണമെന്നും അതിനുള്ള നടപടി എത്രയും പെട്ടെന്ന് ഒരുക്കുമെന്നും സൈന്യം അറിയിച്ചു. ഇന്ന് സ്ഥലത്തേക്ക് ഡ്രോണുകൾ അടക്കം കൂടുതല്‍ സന്നാഹങ്ങള്‍ എത്തിക്കുമെന്നാണ് റിപ്പോർട്ട്.
കനത്ത മഴക്കൊപ്പം ശക്തമായ കാറ്റും തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഗംഗാവലി പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഷിരൂരിലെ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്നത്തോടെ 10 ദിവസമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.