തിരുവനന്തപുരം: കാട്ടാക്കടയിൽ ഹോട്ടൽ മാലിന്യം കയറ്റിയ ലോറി ആരോഗ്യവകുപ്പ് പിടികൂടി. കട്ടയ്ക്കോട് കണിയവിളാകം പാലത്തിന് സമീപം രണ്ട് ദിവസമായി നിർത്തിയിട്ടിരുന്ന ലോറിയാണ് ആരോഗ്യ വകുപ്പ് അധികൃതർ പിടികൂടിയത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ കാട്ടാക്കട വില്ലിടുംപാറ കുരിശിങ്കൽ ഹൗസിൽ രാജൻ ഓടി രക്ഷപ്പെട്ടു.
രാജൻ്റെ ഭാര്യ സുബിനയുടെ ഉടമസ്ഥതയിൽ ഉള്ള ലോറിയാണിത്. മൂന്ന് ദിവസത്തോളം പഴക്കം ചെന്ന മാലിന്യമാണ് ലോറിയിൽ ഉണ്ടായിരുന്നതെന്ന് അധികൃതർ പറഞ്ഞു. കരമനയാറിൽ ചെന്നെത്തുന്ന തോട്ടിൽ രണ്ട് ദിവസമായി ലോറിക്കുള്ളിലെ മലിനജലം ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹോട്ടൽ മലിന്യം കണ്ടെത്തിയത്.
ALSO READ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; മലപ്പുറത്ത് അഞ്ചുവയസുകാരിയുടെ ആരോഗ്യനില ഗുരുതരം
തുടർന്ന് നാട്ടുകാർ ആരോഗ്യ വകുപ്പ് അധികൃതരെയും പോലീസിനെയും വിവരം അറിയിച്ചു. അതേ സമയം കാട്ടാക്കട പഞ്ചായത്ത് പ്രദേശങ്ങളിൽ ഇയാളുടെ വാഹനത്തിൽ എത്തിക്കുന്ന ഹോട്ടൽ അറവു മാലിന്യം ഉൾപ്പെടെ പ്രധാന തോടുകളിൽ നിക്ഷേപിക്കാറുണ്ടെന്നും കട്ടയ്ക്കോട് പ്രവർത്തിക്കുന്ന നിരവധി പന്നിഫാമുകളിലും മാലിന്യങ്ങൾ എത്തിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു.
കുടുതൽ പഴക്കം ചെന്ന മാലിന്യമാണ് പൊതുയിടങ്ങളിൽ ഉപേക്ഷിക്കുന്നത്. കഴിഞ്ഞ വർഷം രാജൻ്റെ പുരയിടത്തിൽ ദിവസങ്ങൾ പഴക്കം ചെന്ന മാലിന്യം ഇറക്കി പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇതേ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ എത്തി 10,000 രൂപ പിഴയടക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ ഇതുവരെ ഇവർ പിഴയടക്കാൻ തയ്യാറായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
അടച്ചുമൂടിയ വാഹനത്തിലാണ് നഗരത്തിൽ നിന്നും കാട്ടാക്കടയിലേക്ക് മാലിന്യം എത്തിക്കുന്നത്. വഴിയിൽ പോലീസ് പരിശോധന നടത്തുകയാണെങ്കിൽ വാഹനതിൽ ഐസ് ആണ്, പാൽ കയറ്റാൻ പോകുന്നുവെന്ന് പറഞ്ഞാണ് രക്ഷപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു. രാജൻ ഓടി രക്ഷപ്പെട്ടതിനാൽ പോലീസിന് വാഹനം കസ്റ്റഡിയിലെടുക്കാൻ സാധിച്ചില്ല. തുടർന്ന് ഇയാളുടെ മകനെ സ്ഥലത്ത് എത്തിച്ചു.
ALSO READ: കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആൺസുഹൃത്തിനെതിരെയും കേസ്
മാലിന്യം കുഴി വെട്ടി മൂടാനുള്ള ശ്രമത്തിലാണ് പോലീസ്. ആരോഗ്യ വകുപ്പ് 50,000 പിഴ അടയ്ക്കാൻ നിർദേശം നൽകി. പോലീസ് കസ്റ്റഡിയിൽ ഉള്ള വാഹനം 60,000 രൂപ അടച്ചാൽ വിട്ടുനൽകും എന്നും അധികൃതർ പറഞ്ഞു. ഇനിയും ഇയാൾ പ്രദേശത്ത് മാലിന്യം എത്തിക്കുകയാണെങ്കിൽ ഇയാൾക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.