കോട്ടയം: പ്രൈവറ്റ് ബിരുദാനന്തര ബിരുദ പരീക്ഷയിലെ കൂട്ടത്തോൽവിയിൽ എംജി സർവകലാശാല പുനർ മൂല്യനിർണയത്തിന്‍റെ ചെലവ് ഏറ്റെടുക്കണമെന്ന് വിദ്യാർത്ഥികൾ. 91 ശതമാനം വിദ്യാർഥികൾ പരാജയപ്പെട്ടിട്ടും അതിൽ അസാധാരണത്വം ഇല്ലെന്നാണ് സർവകലാശാലയുടം നിലപാട്. അശാസ്ത്രീയമായ പരീക്ഷാ നടത്തിപ്പും മൂല്യനിർണ്ണയവും കാരണം 970 വിദ്യാർത്ഥികൾ കോഴ്സ് തന്നെ ഉപേക്ഷിച്ചു.
2019-ൽ എം.ജി യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ എടുത്ത പ്രൈവറ്റ് പി.ജി വിദ്യാർത്ഥികളുടെ ഒന്നും രണ്ടും സെമസ്റ്ററുകളുടെ ഫലം കഴിഞ്ഞ ആഴ്ച്ച പ്രസിദ്ധീകരിച്ചപ്പോഴാണ് കൂട്ടത്തോൽവിയുടെ കണക്കുകൾ പുറത്ത് വന്നത്. പരീക്ഷ എഴുതിയ 3017 വിദ്യാർത്ഥികളിൽ 269 പേർ മാത്രമാണ് വിജയിച്ചത്.
Read Also: മത്സ്യത്തൊഴിലാളികളുടെ സമരം തുടരുന്നു; വിഴിഞ്ഞം തുറമുഖ കവാടം ഇന്നും ഉപരോധിക്കും
എം.എസ്.സി മാത്ത്സ് പരീക്ഷയിൽ രണ്ട് സെമസ്റ്ററുകളിലും ആരും തന്നെ ജയിച്ചിട്ടില്ല. എംകോമിലാകട്ടെ 2390 പേർ പരീക്ഷ എഴുതിയപ്പോൾ വെറും 141 വിദ്യാർത്ഥികൾ മാത്രമാണ് ജയിച്ചത്. ജയിക്കുമെന്ന് കരുതിയ വിഷയങ്ങളിൽ വരെ പലർക്കും അപ്രതീക്ഷിത തോൽവി ഉണ്ടായി.
എട്ടും ഒൻപതും വിഷയങ്ങളിൽ വരെ ഓരോ വിദ്യാർത്ഥികളും പരാജയപ്പെട്ടതിനാൽ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ തന്നെ ഭീമമായ തുക ചെലവാകും എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. മൂല്യ നിർണയത്തിലുണ്ടായ അപാകതകൾ ഉയർത്തിക്കാട്ടി വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
Read Also: കെഎസ്ആർടിസി ശമ്പള പ്രശ്നം; യൂണിയനുകളുമായി മന്ത്രിതല ചർച്ച
തുടർന്ന് 23 ന് നടക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ വിഷയം പരിഗണിക്കാമെന്നും അതുവരെ റീവാലുവേഷൻ കാലാവധി നീട്ടി വയ്ക്കുമെന്നും പ്രോ വൈസ് ചാൻസലർ ഉറപ്പ് നൽകിയതോടെയാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...