ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും, യൂട്യുബിലും ഒക്കെയായി നമ്മളെ പൊട്ടി ചിരിപ്പിക്കുന്ന നിരവധി വീഡിയോകൾ നമ്മെ തേടി എത്താറുണ്ട്. ചില വീഡിയോകൾ ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. ഇക്കൂട്ടത്തിൽ കല്യാണ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. അത്തരത്തിൽ ഞെട്ടിപ്പിക്കുകയും അതിനോടൊപ്പം ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
വിവാഹത്തിനിടയിൽ നിരവധി ചടങ്ങുകൾ നടത്താറുണ്ട്. ഇത്തരം ചടങ്ങുകൾ തമാശയോട് കൂടിയതും, ഓർത്തിരിക്കുന്നതും ആകാൻ വധു വരന്മാരും പരസ്പരം കളിപ്പിക്കാറുണ്ട്. ഇത്തരം വീഡിയോകൾ ഇഷ്ടപെടുന്ന ഒരുപാട് പേരുണ്ട് താനും. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ തമാശയായി വരൻ ചെയ്തത് കണ്ട് വധും ബന്ധുക്കളും അടക്കം ഏവരും ഞെട്ടുകയാണ് ചെയ്തത്. വരന്റെ സുഹൃത്തുക്കൾ പോലും ഇത്തരം പ്രതീക്ഷിച്ചിരുന്നില്ലെന്നുള്ളത് അവരുടെ മുഖത്ത് നിന്ന് തന്നെ മനസിലാകും.
ALSO READ: Viral Video: നദിയിലേക്ക് പെട്ടെന്ന് നീന്തിവന്ന് വിഷപ്പാമ്പ്, പിന്നെ സംഭവിച്ചത്..!
വിവാഹ ശേഷം വൈകുന്നേരങ്ങളിൽ നടക്കുന്ന ചടങ്ങുകൾക്കിയിലാണ് സംഭവം. ചടങ്ങിൽ വരൻ വധുവിന് പകരം വധുവിന്റെ സഹോദരിക്ക് മാല അണിയിക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. വധുവിനെ കളിപ്പിക്കാനാണ് ചെയ്തതെങ്കിലും വധു ഞെട്ടിപോയിരുന്നു. അടുത്തുണ്ടായിരുന്ന വധുവിന്റെ ബന്ധുക്കളും സംഭവം കണ്ട് ഞെട്ടുകയായിരുന്നു.
വധുവിന്റെ പ്രതികരണം കണ്ട വരനും ചെറുതായി ഭയന്നെങ്കിലും, ചിരിച്ച് കൊണ്ട് പ്രശ്‌നം പരിഹരിച്ചു. പ്രിൻസ് വർമ 569 എന്ന അക്കൗണ്ടിലൂടെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്ക്‌വെച്ചത്. ഇതിനോടകം തന്നെ വീഡിയോക്ക് 10 ലക്ഷത്തോളം ലൈക്ക് ലഭിച്ചിട്ടുണ്ട്. നിരവധി പേരാണ് വീഡിയോക്ക് കമ്മന്റുമായി എത്തിയത്. ചടങ്ങ് കഴിയുമ്പോൾ വരൻ തല്ല് കിട്ടുമെന്നൊക്കെയാണ് മിക്കവരുടെയും അഭിപ്രായം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...