Viral Video: മയിലുമായി ഏറ്റുമുട്ടല്‍ നടത്തുന്ന ആട്ടിന്‍കുട്ടി..!! വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയ ഏറെ രസകരമായ  ഒര്രു ലോകമാണ്.  ദിനംപ്രതി ഇവിടെ  ലക്ഷക്കണക്കിന്‌ വീഡിയോകളാണ് എത്തുന്നത്‌.  

Written by - Zee Malayalam News Desk | Last Updated : Feb 28, 2022, 09:33 PM IST
  • ഈ വീഡിയോയിൽ ഒരു ആടും മയിലും തമ്മിലുള്ള രസകരമായ പോരാട്ടമാണ് നടക്കുന്നത്.
Viral Video: മയിലുമായി ഏറ്റുമുട്ടല്‍ നടത്തുന്ന ആട്ടിന്‍കുട്ടി..!! വീഡിയോ വൈറല്‍

Viral Video: സോഷ്യല്‍ മീഡിയ ഏറെ രസകരമായ  ഒര്രു ലോകമാണ്.  ദിനംപ്രതി ഇവിടെ  ലക്ഷക്കണക്കിന്‌ വീഡിയോകളാണ് എത്തുന്നത്‌.  

സോഷ്യൽ മീഡിയയിൽ  ശ്രദ്ധിച്ചാല്‍  പല തരത്തിലുള്ള വിചിത്രമായ വീഡിയോകൾ ഇടയ്ക്കിടെ ഏറെ പ്രചാരം  നേടുന്നതായി കാണാം.   അടുത്ത കാലത്തായി മൃഗങ്ങളുടെ വീഡിയോകൾ ആളുകളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്.  

മൃഗങ്ങളുടെ വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. അവയുടെ വ്യത്യസ്തമായ ശൈലിയാണ് ഇതിന് കാരണം. ഈ വീഡിയോകളിൽ  ചിലപ്പോള്‍ മൃഗങ്ങള്‍ തമ്മില്‍ പോരടിക്കുന്നത് കാണാം, ചിലപ്പോള്‍ അവ പരസ്പരം സ്നേഹിക്കുകയുമാവാം...  അത്തരത്തില്‍ രസകരമായ ഒരു വീഡിയോ ഇപ്പോള്‍  സോഷ്യല്‍  മീഡിയയില്‍ വൈറലാണ്. 

Also Read: Viral Video: കണ്ണീരോടെ ദേശീയഗാനം ആലപിച്ചുകൊണ്ട് ബോംബാക്രമണത്തില്‍ തകര്‍ന്ന തന്‍റെ വീട് വൃത്തിയാക്കുന്ന യുവതി, വൈറല്‍ വീഡിയോ

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലായ  ഈ വീഡിയോയിലെ പ്രധാന താരങ്ങള്‍ ഒരു ആട്ടിന്‍‌കുട്ടിയും  മയിലുമാണ്. ഈ വീഡിയോയിൽ   ഒരു ആടും മയിലും തമ്മിലുള്ള രസകരമായ പോരാട്ടമാണ് നടക്കുന്നത്. 

ആട് നമുക്കറിയാം വളരെ ശാന്തമായ ഒരു മൃഗമാണ്. എന്നാല്‍ ഈ വീഡിയോയിലെ ആട്  ഇത്തിരി വ്യത്യസ്തമാണ്.  സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ മയിലും  ആടും  മുഖാമുഖം കാണുന്നു,  തുടർന്ന് ഇരുവരും തമ്മിലുള്ള പോരാട്ടം ആരംഭിക്കുന്നു,  രണ്ടുകാലില്‍ ഉയര്‍ന്നു നില്‍ക്കുന്ന ആട് മയിലിനെ കൊമ്പ് കൊണ്ട് കുത്താന്‍ ശ്രമിക്കുന്നു,  എന്നാല്‍  മയിലാകട്ടെ  വായുവിൽ പറന്ന് ആടില്‍ നിന്നും വഴുതി മാറുന്നു.   

Aloso Read: Russia-Ukraine War News: ആയുധമേന്തി വളയിട്ട കൈകള്‍...!! റഷ്യൻ ആക്രമണത്തെ ചെറുക്കുന്ന യുക്രൈന്‍, ചിത്രങ്ങള്‍ കാണാം

ആടിന്‍റെയും  മയിലിന്‍റെയും ഈ പോരാട്ട വീഡിയോ കാണാൻ വളരെ രസകരമാണ്. ഇത് കാണുന്നവർക്ക് ചിരിക്കാതിരിക്കാൻ കഴിയില്ല.  

മയിലിന്‍റെയും ആടിന്‍റെയും രസകരമായ വീഡിയോ നിങ്ങൾക്ക് ഇവിടെ കാണാം:-

ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ്  ഈ വീഡിയോ  സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിയ്ക്കുന്നത്. ""എപ്പോഴും നിങ്ങളുടെ ശക്തിയിൽ വിശ്വസിക്കുക, ദൈവം എല്ലാവരേയും പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ പ്രാപ്തരാക്കിയിരിക്കുന്നു" എന്നാണ്  വീഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്.  

9 സെക്കൻഡ് ദൈർഘ്യമുള്ള  ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഈ വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ പല തരത്തിലുള്ള പ്രതികരണങ്ങളാണ് നല്‍കുന്നത്. 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News