New Delhi: രാജ്യതലസ്ഥാനം ഇന്ന് രണ്ട് വലിയ സംഭവ വികാസങ്ങൾക്കാണ് വേദിയാകുന്നുത്. Delhi നഗരമധ്യത്തിൽ രാജ്യം 72-ാം Republic Day ആഘോഷിക്കുമ്പോൾ നഗരാതിർത്തി കർഷകരുടെ ട്രാക്ടർ റാലിക്ക് (Tractor Rally) വേദിയാകും. ഇതെ തുടർന്ന് രാജ്യതലസ്ഥാനമായ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അട്ടമിറിക്ക് സാധ്യതയുണ്ടെന്ന് Intelligence റിപ്പോർട്ടിനെ തുടർന്ന് ആറായിരത്തോളം സുരക്ഷ ഉദ്യോഗസ്ഥാരെയാണ് തലസ്ഥാനത്തിന്റ ഓരോ മൂലയിലും വ്യന്യസിപ്പിച്ചിരിക്കുന്നത്.
Farmers' tractors with Tricolour ready for #RepublicDay tractor rally in protest against the Centre's Farm Laws; visuals from Chilla border on Delhi-Noida Link Road pic.twitter.com/h4CvZGLGdI
— ANI (@ANI) January 26, 2021
എല്ലാ 41 സംഘടനകൾ ചേർന്ന് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങൾക്കെതിരെ ഇന്ന് ട്രാക്ടർ പരേഡ് നടത്തുന്നത്. എന്നാൽ റാലി ഡൽഹി നഗരത്തിന്റെ മധ്യഭാഗത്തിലേക്ക് പ്രവേശിക്കില്ലെന്നും രാജ്പഥിലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിന് (Republic Day 2021) ശേഷം മാത്രമെ റാലി ആരംഭിക്കു എന്ന് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്.
രണ്ട് ലക്ഷത്തോളം ട്രാക്ടറുകളാണ് (Tractor Rally) പരേഡിൽ പങ്കെടുക്കുമെന്നും ഡൽഹി അതിർത്തിയായ സിങ്കു, തിക്രി ഗാസിപൂർ എന്നിവടങ്ങളിൽ നിന്നാണ് പരേഡ് ആരംഭിക്കുന്നതെന്നും കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്. എന്നാൽ പൊലീസ് സുരക്ഷയെ മാനിച്ച് 5000 ട്രാക്ടറുകൾക്ക് മാത്രമാണ് അനുമതി നൽകിയത്.
ദേശീയ പാതാകയും കർഷക സംഘടനകളുടെ കൊടികൾ മാത്രമെ ട്രാക്ടറിൽ (Tractors)ഉപയോഗിക്കാൻ പാടുള്ളൂ, കൂടാതെ മറ്റ് തെറ്റധിരപ്പിക്കുന്ന ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും ഉപയോഗിക്കാൻ പാടില്ലെന്ന് കർശന നിർദേശമാണ് സംഘടന നേതാക്കൾ നൽകിയരിക്കുന്നത്. അതോടൊപ്പം ഒരു ദിവസത്തേക്കുള്ള ആഹാരവും കരുതണമെന്നും അറിയിച്ചിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പെടെയുള്ള കർഷകർ ട്രാക്ടർ ഓടിക്കുമെന്നും യൂണിയനുകൾ അറിയിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...