New Delhi: ചൈനയിലും മറ്റ് നിരവധി രാജ്യങ്ങളിലും കൊറോണ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കനത്ത ജാഗ്രതയിലാണ്. കോവിഡ് വ്യാപനം തടയുന്നതിനായി സ്വീകരിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതിനോടകം IMAയും കേന്ദ്ര സര്‍ക്കാരും പുറത്തിറക്കിയിട്ടുണ്ട്.
Also Read: IMA New Guidelines: ജാഗ്രത പാലിക്കുക, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഐഎംഎ
നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, ഇന്ന് വെള്ളിയാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന ഉത്സവങ്ങളും പുതുവത്സര ആഘോഷങ്ങളും കണക്കിലെടുത്ത് സ്വീകരിക്കേണ്ട നടപടികള്‍ അദ്ദേഹം മന്ത്രിമാരുമായി പങ്കുവച്ചു.
ഇതിനായി 'T3' മന്ത്രമാണ് കേന്ദ്ര ആരോഗ്യമന്ത്രി നല്‍കിയിരിയ്ക്കുന്നത്. അതായത് 'ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് & വാക്സിനേഷൻ' (Test Track Treat & Vaccination) എന്നാണ് "T3" കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ മന്ത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കോവിഡിനെ പ്രതിരോധിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനുപുറമെ, മാസ്‌ക് ധരിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാനുള്ള നിർദ്ദേശങ്ങളും അദ്ദേഹം നൽകി.
ജില്ലാതലത്തിൽ കോവിഡ് പരിശോധന വർദ്ധിപ്പിക്കാനും RT-PCR, ആന്‍റിജൻ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം ഇൻഫ്ലുവൻസ പോലുള്ള രോഗങ്ങളുടെ കാര്യത്തിൽ ജാഗ്രത പാലിക്കാനും രോഗം ബാധിച്ച രോഗികളുടെ സാമ്പിളുകള്‍ ജീനോം സീക്വൻസിങ്ങിനായി അയക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...