Speaking for India: കേന്ദ്രത്തിൽ ഫെഡറലിസവും സംസ്ഥാനങ്ങളിൽ സ്വയംഭരണവുമെന്ന് കലൈഞ്ജർ ആവശ്യപ്പെട്ടു; ഇന്ദിര ഗാന്ധി പറഞ്ഞു 'ഇതാണ് പ്രധാനപ്പെട്ട വിഷയം'

ഡിഎംകെയുടെ അടിസ്ഥാന മുദ്രവാക്യങ്ങളിൽ ഒന്നായ സംസ്ഥാനങ്ങൾക്ക് സ്വയംഭരണവും കേന്ദ്രത്തിൽ ഫെഡറലിസവുമെന്നതിലൂടെ രാജ്യത്തിന്റെ ഭരണസംവിധാനം കാത്തുസൂക്ഷിക്കണമെന്നാവശ്യപ്പെടുകയാണ് എംകെ സ്റ്റാലിൻ

Written by - Zee Malayalam News Desk | Last Updated : Nov 1, 2023, 09:45 AM IST
  • ഇന്ത്യ ഒരു യൂണിയൻ സ്റ്റേറ്റാണെന്ന ഭരണഘടനയുടെ ആമുഖ വാക്യം പോലും കേന്ദ്ര സർക്കാർ മറക്കുകയാണെന്ന് എംകെ സ്റ്റാലിൻ കുറ്റപ്പെടുത്തി
  • സംസ്ഥാന സർക്കാരിന് ഒരു പദ്ധതി നടപ്പാക്കണമെങ്കിൽ കേന്ദ്രത്തിൽ കാത്ത് നിൽക്കേണ്ട അവസ്ഥയാണ്
  • സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്ന പരിഹാരങ്ങൾക്കുള്ള പ്രത്യേക കൗൺസിൽ പോലും ഇല്ലാതാക്കി
Speaking for India: കേന്ദ്രത്തിൽ ഫെഡറലിസവും സംസ്ഥാനങ്ങളിൽ സ്വയംഭരണവുമെന്ന് കലൈഞ്ജർ ആവശ്യപ്പെട്ടു; ഇന്ദിര ഗാന്ധി പറഞ്ഞു 'ഇതാണ് പ്രധാനപ്പെട്ട വിഷയം'

സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പോഡ്കാസ്റ്റ് പരമ്പരയായ സ്പീക്കിങ് ഫോർ ഇന്ത്യയുടെ പുതിയ എപ്പിസോഡ് പുറത്ത്. ഡിഎംകെയുടെ അടിസ്ഥാന മുദ്രവാക്യങ്ങളിൽ ഒന്നായ സംസ്ഥാനങ്ങൾക്ക് സ്വയംഭരണവും കേന്ദ്രത്തിൽ ഫെഡറലിസവുമെന്നതിലൂടെ രാജ്യത്തിന്റെ ഭരണസംവിധാനം കാത്തുസൂക്ഷിക്കണമെന്നാവശ്യപ്പെടുകയാണ് എം കെ സ്റ്റാലിൻ തന്റെ മൂന്നാമത്തെ പോഡ്കാസ്റ്റ് എപ്പിസോഡിലൂടെ. കേന്ദ്രം, ഇന്ത്യ ഒരു യൂണിയൻ സ്റ്റേറ്റാണെന്ന ഭരണഘടനയുടെ ആമുഖ വാക്യം പോലും മറക്കുകയാണെന്ന് തമിഴ് നാട് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളെ ഒരു മുനിസിപ്പാലിറ്റികളാക്കി കേന്ദ്രം ചിത്രീകരിക്കുകയാണെന്നും കേന്ദ്രത്തിൽ നിന്നും നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം സംസ്ഥാനങ്ങളുടെ സ്വയംഭരണം കാത്തുസൂക്ഷിക്കുകയാണ് വേണ്ടതെന്ന നിർദേശമാണ് എം കെ സ്റ്റാലിൻ തന്റെ പുതിയ പോഡ്കാസ്റ്റിലൂടെ മുന്നോട്ട് വെക്കുന്നത്

ഫെഡറൽ സംവിധാനത്തെ ബഹുമാനിക്കുന്നുയെന്ന് പറയുന്ന കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത് അതിനെതിരെയാണ്. സംസ്ഥാന സർക്കാരിന് ഒരു പദ്ധതി നടപ്പാക്കണമെങ്കിൽ കേന്ദ്രത്തിൽ കാത്ത് നിൽക്കേണ്ട അവസ്ഥയാണ്. ജിഎസ്ടി എല്ലാ സംസ്ഥാന സർക്കാരിനോടും കൂടിയാലോചന നടത്തിയാണ് തീരുമാനമെടുക്കകയെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ സംസ്ഥാനങ്ങളുടെ ആവശ്യമായി ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടാനാകില്ലയെന്ന് കേന്ദ്രം നിലപാടെടുത്തു. തുടർന്ന് സംസ്ഥാനങ്ങൾക്ക് നൽകേണ്ട തുകയിൽ കുറവ് വരുത്തുകയും ചെയ്തു. ഇതോടെ പതിനായിരം കോടിയിൽ അധികമാണ് സംസ്ഥാനങ്ങൾ ഇന്ന് നഷ്ടം നേരിടുന്നതെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് വെട്ടികുറച്ചതും വലിയ തിരിച്ചടിയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്കും ജനങ്ങൾക്കുമേൽ ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെ ഈ പദ്ധതിയുടെ കീഴിൽ ജോലി ചെയ്യുന്ന അമ്മമാർക്കും സ്ത്രീകൾക്കും ശമ്പളം പോലും നൽകുന്നില്ല. സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്ന പരിഹാരങ്ങൾക്കുള്ള പ്രത്യേക കൗൺസിൽ പോലും ഇല്ലാതാക്കി. സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഗവർണർമാരെ വെച്ച് ഇല്ലാതാക്കുകയാണ്. ഇതിലൂടെ തമിഴ്നാട്ടിൽ പാസാക്കിയ 19 ബില്ലുകളാണ് ഗവർണർ തടഞ്ഞുവെച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം തിരുത്തി കുട്ടികൾ അറിഞ്ഞിരിക്കേണ്ട അതാത് സംസ്ഥാനങ്ങളുടെ സംസ്കാരങ്ങളും പാരമ്പര്യവും ഇല്ലാതാക്കുകയാണ് കേന്ദ്രം. ഇതിലൂടെ കേന്ദ്രം സ്വേച്ഛാധിപത്യമാണ് ലക്ഷ്യമിടുന്നതെന്ന് സ്റ്റാലിൻ പോഡ്കാസ്റ്റിൽ തുറന്നടിച്ചു.

കേന്ദ്രത്തിന്റെ ഈ  ഞെരുക്കലുകളിൽ നിന്നും രക്ഷ നേടാൻ താൻ മുന്നോട്ട് വെക്കുന്ന നിർദേശം ഡിഎംകെയുടെ അടിസ്ഥാന മുദ്രവാക്യങ്ങളിൽ ഒന്നായ 'സംസ്ഥാനങ്ങൾക്ക് സ്വയംഭരണവും കേന്ദ്രത്തിൽ ഫെഡറലിസവും' എന്നതാണ്. അതാണ് അണ്ണയും കലൈഞ്ജർ കരുണനിധിയും സംസ്ഥാനങ്ങളുടെ സ്വയംഭരണത്തിന് ഊന്നൽ നൽകിയത്. 1974ൽ രാജമന്നാർ കമ്മിറ്റിയുടെ ശുപാർശ പ്രകാരം കരുണാനിധി സർക്കാർ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ചരിത്ര പ്രാധാന്യമായ സംസ്ഥാന സ്വയംഭരണ പ്രമേയം പാസാക്കിയത്. സംസ്ഥാനങ്ങൾക്ക് സ്വയംഭരണവും കേന്ദ്രത്തിൽ യഥാർഥ ഫെഡറലിസുവും നടപ്പാക്കി ഭരണഘടനയിൽ മാറ്റം വരുത്തണമെന്നായിരുന്നു പ്രമേയത്തിന്റെ പ്രധാന ആശയം. പാസാക്കിയ പ്രമേയം കേന്ദ്രത്തിലേക്ക് അയച്ചപ്പോൾ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പറഞ്ഞത് 'ഇത് പ്രധാനപ്പെട്ട വിഷയമാണ് എല്ലാ മുഖ്യമന്ത്രിമാരുമായി കൂടിയാലോചന നടത്താൻ താൽപര്യപ്പെടുന്നു' എന്നാണ്. ഇതിന് പിന്നീട് ഇന്ത്യയുടെ പല മേഖലയിലും ആവശ്യമായി ഉയർന്നുയെന്ന് സ്റ്റാലിൻ പറഞ്ഞു.

ഫെഡറൽ സംവിധാനത്തെ അംഗീകരിക്കുന്ന ഒരു സർക്കാർ കേന്ദ്രത്തിലുണ്ടായാൽ മാത്രമെ സംസ്ഥാനങ്ങൾ നേരിടുന്ന ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാകൂ. ഇതിന് 'ഇന്ത്യ' മുന്നണി രാജ്യത്ത് ഭരണത്തിലെത്തണം. ഇതിനായി ജനങ്ങളും തയ്യാറെടുക്കണം. അതിനായി നടക്കാൻ പോകുന്ന അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്കായി വോട്ട് രേഖപ്പെടുത്തുയെന്ന് സ്റ്റാലിൻ തന്റെ പോഡ്കാസ്റ്റ് സന്ദേശത്തിൽ ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനങ്ങളെ രക്ഷിക്കാൻ ഇന്ത്യയെ ഇന്ത്യ മുന്നണിയിൽ ഏൽപ്പിക്കുയെന്നും തമിഴ് നാട് മുഖ്യമന്ത്രി അഭ്യർഥിക്കുകയും ചെയ്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News