Sambhal: 7 വയസുകാരിയായ പെണ്‍കുട്ടിയെ സ്കൂളില്‍ പൂട്ടിയിട്ട് അധികൃതര്‍. കൃത്യമായ പരിശോധന നടത്താതെ സ്കൂള്‍ പൂട്ടിയത് മൂലം ഏഴു വയസുകാരി പിറ്റേന്ന് പുലര്‍ച്ചെ വരെ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി.
ഉത്തർ പ്രദേശിലെ സംഭലിലാണ് സംഭവം നടന്നത്. സ്കൂള്‍ സമയം കഴിഞ്ഞപ്പോള്‍ മുറികള്‍ പരിശോധിക്കാതെ സ്കൂള്‍ പൂട്ടിയ ജീവനക്കാരുടെ അനാസ്ഥ മൂലമാണ് ഇത് സംഭവിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. ബുധനാഴ്ച രാവിലെ സ്കൂള്‍ തുറന്നപ്പോഴാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
സംഭലിലെ ധനാരിയിലുള്ള ഒരു പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ചൊവ്വാഴ്ച സ്കൂൾ സമയം കഴിഞ്ഞും സ്കൂളില്‍ അകപ്പെട്ടു പോയത്.
Also Read: എകെജി സെന്റർ ആക്രമണം; പ്രതി കുറ്റം സമ്മതിച്ചു, അറസ്റ്റ് രേഖപ്പെടുത്തി
ചൊവ്വാഴ്‌ച സ്‌കൂൾ കഴിഞ്ഞ് പെണ്‍കുട്ടി വീട്ടില്‍ എത്താത്ത സാഹചര്യത്തില്‍ പെൺകുട്ടിയുടെ മുത്തശ്ശി സ്‌കൂളിലെത്തി അന്വേഷിച്ചിരുന്നു. എന്നാല്‍, സ്കൂളില്‍ കുട്ടികളാരും ഇല്ല എന്നാണ് ജീവനക്കാർ മറുപടി നല്‍കിയത്. പിന്നീട് വീട്ടുകാർ വനമേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് സ്‌കൂൾ തുറന്നപ്പോഴാണ് പെൺകുട്ടി രാത്രി മുഴുവൻ സ്‌കൂൾ മുറിയിൽ അകപ്പെട്ടിരുന്ന വിവരം അധികൃതരും വീട്ടുകാരും അറിയുന്നത്.
സ്കൂൾ സമയം കഴിഞ്ഞശേഷം അദ്ധ്യാപകരോ മറ്റ് ജീവനക്കാരോ ക്ലാസ് മുറികളിൽ പരിശോധന നടത്തിയില്ലെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു. ജീവനക്കാരുടെ അശ്രദ്ധയാണ് ഈ സംഭവത്തിന് കാരണമെന്നും മുഴുവൻ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...