ന്യൂഡല്‍ഹി: രാജ്യത്തെ പാചക വാതക വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. എല്‍പിജി ഗ്യാസ് സിലിണ്ടറിന് 100 രൂപ കുറയ്ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സമൂഹ മാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
'ഇന്ന്, വനിതാ ദിനത്തില്‍, എല്‍പിജി സിലിണ്ടര്‍ വില 100 രൂപ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി ലഘൂകരിക്കും, പ്രത്യേകിച്ച് നമ്മുടെ നാരീ ശക്തിക്ക് പ്രയോജനം ചെയ്യും. പാചക വാതകം കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുന്നതിലൂടെ, കുടുംബങ്ങളുടെ ക്ഷേമത്തെ പിന്തുണയ്ക്കാനും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവര്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണിത്'. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ALSO READ: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ധിപ്പിച്ചു; വിശദ വിവരങ്ങള്‍ അറിയാം
അതേസമയം, ഉജ്ജ്വല പദ്ധതി പ്രകാരമുള്ള എല്‍പിജി സിലണ്ടറിന്റെ സബ്സിഡി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതുവഴി 10 കോടി കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. 14.2 കിലോ ഗ്രാമുള്ള എല്‍പിജി സിലിണ്ടര്‍ 603 രൂപയ്ക്ക് തന്നെ ലഭിക്കും. സബ്സിഡി നല്‍കുന്നതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ഖജനാവില്‍ 12,000 കോടിയുടെ നഷ്ടമാണ് ഉണ്ടാകുക. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ സബ്സിഡി 200 രൂപയില്‍ നിന്ന് 300 രൂപയാക്കി ഉയര്‍ത്തിയിരുന്നു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.