PM Kisan Yojna: ആധാർ കാര്‍ഡ് പ്രകാരം പദ്ധതിയില്‍ നല്‍കിയിരിയ്ക്കുന്ന പേര് മാറ്റാന്‍ സാധിക്കും, ഘട്ടം ഘട്ടമായുള്ള ഗൈഡ് ചുവടെ

PM Kisan Yojna:  പിഎം കിസാന്‍റെ ഗുണഭോക്താക്കൾക്ക് അവരുടെ ആധാറുമായി പൊരുത്തപ്പെടുന്ന തരത്തില്‍ പദ്ധതിയിൽ നല്‍കിയിരിയ്ക്കുന്ന പേര് മാറ്റുവാന്‍ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 3, 2023, 04:42 PM IST
  • പിഎം കിസാന്‍റെ ഗുണഭോക്താക്കൾക്ക് അവരുടെ ആധാറുമായി പൊരുത്തപ്പെടുന്ന തരത്തില്‍ പദ്ധതിയിൽ നല്‍കിയിരിയ്ക്കുന്ന പേര് മാറ്റുവാന്‍ സാധിക്കും.
PM Kisan Yojna: ആധാർ കാര്‍ഡ് പ്രകാരം പദ്ധതിയില്‍ നല്‍കിയിരിയ്ക്കുന്ന പേര് മാറ്റാന്‍ സാധിക്കും,  ഘട്ടം ഘട്ടമായുള്ള ഗൈഡ് ചുവടെ

PM Kisan Yojna: രാജ്യത്തെ നിര്‍ധനരായ കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന  (PM Kisan Samman Nidhi Yojana). കർഷക കുടുംബങ്ങൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ എല്ലാ സാമ്പത്തിക വർഷവും 6,000 രൂപയുടെ ആനുകൂല്യങ്ങൾ കര്‍ഷകര്‍ക്ക് നല്‍കുന്നു.  

Also Read:  Bribe Case Update: 40 ലക്ഷമല്ല, ബിജെപി എംഎൽഎയുടെ മകന്‍റെ വീട്ടില്‍നിന്ന് കണ്ടെത്തിയത് കോടികളുടെ നോട്ട് കൂമ്പാരം...!! 

ഈ പദ്ധതിയുടെ കീഴില്‍ ഇതുവരെ  13 തവണയാണ്  2,000  രൂപ വീതം കര്‍ഷകര്‍ക്ക് നല്‍കിയത്.   അടുത്തിടെയാണ് ഈ വര്‍ഷത്തെ ആദ്യ  ഗഡു നല്‍കിയത്. രാജ്യത്തെ കോടിക്കണക്കിന് നിര്‍ധനരായ കര്‍ഷകര്‍ക്കാണ്  ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. 

Also Read:  Heat Wave Advisory: സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിക്കുന്നു, പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു

പിഎം കിസാൻ സമ്മാൻ നിധി യോജനയുമായി ബന്ധപ്പെട്ട പുതിയ നിര്‍ദ്ദേശങ്ങളും അറിയിപ്പുകളും സമയാ സമയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്നു. അതനുസരിച്ച്,പദ്ധതിയുമായി ബന്ധപ്പെട്ട  കാര്യങ്ങള്‍ അറിയാനും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ ഹെല്‍പ്‌ ലൈന്‍ നമ്പരുകള്‍ നല്‍കിയിട്ടുണ്ട്. 

കര്‍ഷകര്‍ക്ക് ഈ പദ്ധതിയില്‍ ചേരുന്നതിനും പ്രയോജനം നേടുന്നതിനും ഏറ്റവും ആവശ്യമായ അടിസ്ഥാന രേഖയാണ് ആധാര്‍ കാര്‍ഡ്. ആധാര്‍ കാര്‍ഡിലെ വിവരങ്ങളും പദ്ധതിയില്‍ ചേര്‍ന്ന അവസരത്തില്‍ നല്‍കിയ വിവരങ്ങളും തമ്മില്‍  ഒരുപക്ഷേ പൊരുത്തപ്പെടാത്ത സാഹചര്യം  ഉണ്ടാകാം. 
അത് പദ്ധതിയുടെ  ലാഭം നേടുന്നതില്‍ കര്‍ഷകര്‍ക്ക് തടസമായിത്തീരാം. 

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇതിനും പരിഹാരമായി എത്തിയിരിയ്ക്കുകയാണ്.  അതായത്,  പിഎം കിസാന്‍റെ ഗുണഭോക്താക്കൾക്ക് അവരുടെ ആധാറുമായി പൊരുത്തപ്പെടുന്ന തരത്തില്‍ പദ്ധതിയിൽ നല്‍കിയിരിയ്ക്കുന്ന പേര് മാറ്റുവാന്‍ സാധിക്കും. അതായത്, കർഷകർക്ക് ആധാർ പ്രകാരം അവരുടെ  പേര് മാറ്റാം അല്ലെങ്കില്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും.  ഘട്ടം ഘട്ടമായുള്ള ഗൈഡ് ഇവിടെ പരിശോധിക്കുക

ആധാർ അനുസരിച്ച് പേര് എങ്ങനെ എഡിറ്റ് ചെയ്യാം?  ഘട്ടം ഘട്ടമായുള്ള ഗൈഡ് ചുവടെ :-

 പിഎം കിസാന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

 ഫാർമേഴ്സ് കോർണർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

ആധാർ അനുസരിച്ച് മാറ്റുന്ന ഗുണഭോക്താവിന്‍റെ പേരിൽ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ ആധാർ നമ്പർ നല്‍കുക 

ഇ-കെവൈസി ലിങ്കിൽ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ KYC പൂർത്തിയാക്കുക

നിങ്ങളുടെ ആധാർ കാർഡ് പ്രകാരം പേര് പൂരിപ്പിക്കുക

കര്‍ഷകരെ സഹായിയ്ക്കുന്നതിനായി നടപ്പാക്കിയിരിയ്ക്കുന്ന ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വളാരെ ലളിതമാണ്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് വളരെ സരളമായ രീതിയില്‍  ഇവിടെ പരിഹാരം കണ്ടെത്താന്‍ സാധിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News