New Delhi : കോവിഡ് രണ്ടാം തരംഗത്തെ (COVID Second Wave in India) തുടർന്നുണ്ടായ യാത്രവിലക്കിൽ ഇന്ത്യയിൽ കുടിങ്ങിയ വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് സഹായവുമായി കേന്ദ്ര സർക്കാർ. കോവിഡിനെ തുടർന്ന് രാജ്യത്ത് കുടുങ്ങി പോയ വിദ്യാർഥികൾ വിദേശകാര്യ മന്ത്രാലയത്തിന്റെ (Ministry of External Affairs) OIA-II വിഭാഗവും ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങൾ കോവിഡ് രണ്ടാം തരംഗത്തിനെ തുടർന്ന് ഇന്ത്യക്കേർപ്പെടുത്തിയ യാത്ര വിലക്കിന് രാജ്യത്ത് തന്നെ കുടുങ്ങിയ പോയ വിദ്യാർഥികൾ ഉടൻ വിദേശകാര്യ മന്ത്രാലയത്തിന്റെ OIA-II വിഭാഗവും ബന്ധപ്പെടാനാണ് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
ഇത്തരത്തിൽ ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികൾ അവരെ ബന്ധപ്പെടാനുള്ള മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും തുടങ്ങിയ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക മെയിൽ ഐഡിയിലേക്ക് അയക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മെയിൽ ഐഡികൾ us.oia2@mea.gov.in , so1oia2@mea.gov.in
ALSO READ : ഗൾഫിലേക്ക് പോകാൻ നേപ്പാൾ വഴി അടഞ്ഞു, പ്രവാസികൾ പ്രതിസന്ധിയിൽ
Kind Attention!
Indian students studying abroad but stuck in India due to COVID-19 and related issues can get in touch with the OIA-II Division at @MEAIndia.
Visit https://t.co/unwYpe26PN to know more!
— Arindam Bagchi (@MEAIndia) June 5, 2021
വിദേശത്ത് പഠിക്കുന്ന നിരവധി വിദ്യാർഥികളാണ് കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ പോയത്. ഇതെ തുടർന്ന് പല രാജ്യങ്ങളും ഇന്ത്യക്ക് യാത്രവിലക്കേർപ്പെടുത്തിയതിനാൽ പല വിദ്യാർഥികൾ ഇന്ത്യയിൽ തന്നെ കുടുങ്ങുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...