മുംബൈ : മഹാരാഷ്ട്രിയിൽ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിൽ രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാജിക്കത്ത് തയ്യറാണെന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയുമെന്നും താക്കറെ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. തന്റെ കക്ഷിയിലെ ഒരു എംഎൽഎ തനിക്കെതിരെ സംസാരിച്ചാൽ താൻ രാജിവെക്കാൻ തയ്യറാണെന്ന് താക്കറെ വ്യക്തമാക്കി.
മുഖ്യമന്ത്രിപദം അപ്രതീക്ഷിതമായി എത്തിയതാണെന്നും അതിന് വേണ്ടി കൊതിച്ചിട്ടില്ല. മുഖ്യമന്ത്രിയാകാൻ ശരദ് പവാറിനോട് ആവശ്യപ്പെട്ടതാണെന്നും താക്കറെ പറഞ്ഞു. ശിവസേനയും ഹിന്ദുത്വവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ശിവസേന ഒരിക്കലും ഹിന്ദുത്വം കൈവിടില്ലെയെന്നും താക്കറെ വ്യക്തമാക്കി. ബാൽസാഹേബിന്റെ പ്രത്യയശാസ്ത്രങ്ങൾ നിറവേറ്റുമെന്ന് താക്കറെ അറിയിച്ചു.
അതേസമയം തന്നോട് എതിർപ്പ് ഉണ്ടേൽ നേരിട്ട് അറിയിക്കാൻ വിമത എംഎൽഎമാരെ താക്കറെ വെല്ലുവിളിച്ചു. ചില എംഎൽഎമാരെ സൂറത്തിൽ കണ്ടും ചിലരെ കാണാനില്ല ചിലർ തിരികെ വരാൻ ആഗ്രഹിക്കുന്നുയെന്നും ഉദ്ദവ് താക്കറെ അറിയിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തിനായി കടിച്ച് തൂങ്ങില്ല യഥാർഥ സമ്പത്ത് ജനങ്ങളുടെ സ്നേഹമാണെന്നും കഴിഞ്ഞ രണ്ട് വർഷം ജനങ്ങളിൽ നിന്ന് ഒരുപാട് സ്നേഹം ലഭിക്കാൻ സാധിച്ചുയെന്നും താക്കറെ അറിയിച്ചു.
ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.