ഡൽഹി: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നത് തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. നാട്ടാനകളെ കൊണ്ടുവരാനുള്ള അനുമതി നൽകരുതെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് ഹൈക്കോടതി നൽകിയ നിർദേശത്തിനാണ് സുപ്രീം കോടതിയുടെ സ്റ്റേ.
ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തവ് പുറപ്പെടുവിച്ചത്. കേസിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും മൃഗസ്നേഹികളുടെ സംഘടനയ്ക്കും കോടതി നോട്ടീസ് അയച്ചു.
Read Also: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചു
മാവേലിക്കര വസൂരിമാല ഭഗവതി ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹി നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ത്രിപുരയിൽനിന്ന് 13 വയസുള്ള നാട്ടാനയായ രാജ് കുമാറിനെ വസൂരിമാല ഭഗവതി ക്ഷേത്രത്തിലേക്ക് കൊണ്ടുവരാൻ നൽകിയ അനുമതിയാണ് കേരള ഹൈക്കോടതി തടഞ്ഞത്.
എന്നാൽ കേസിലെ എല്ലാ കക്ഷികളെയും കേൾക്കാതെ എങ്ങനെയാണ് കേരള ഹൈകോടതിക്ക് സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുകയെന്ന് സുപ്രീം കോടതി ചോദിച്ചു. ഹർജിയിൽ ക്ഷേത്രം ഭാരവാഹികൾക്കായി സീനിയർ അഭിഭാഷകൻ കെ പരമേശ്വർ, അഭിഭാഷകരായ എ കാർത്തിക്ക്, സി.ഉണ്ണികൃഷ്ണൻ എന്നിവർ ഹാജരായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.