Thiruvananthapuram : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 12,830 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറുകളിൽ 446 പേർ രോഗബാധയെ തുടന്ന് മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധയിൽ 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം രോഗബാദത്തയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ദിനം പ്രതി കുറഞ്ഞ് വരികെയാണ്.
നിലവിൽ രാജ്യത്ത് രോഗാബാധയെ തുടർന്ന് ചികിത്‌സയിൽ കഴിയുന്നത് 1,59,272 പേർ മാത്രമാണ്. 2020 മാർച്ച് മാസം മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. നിലവിൽ രാജ്യത്തെ രോഗവിമുക്തിനിരക്ക് 98.20 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കുറഞ്ഞത് 14,667 പേർ കോവിഡ് രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 3,36,55,842 രോഗമുക്തി നേടി കഴിഞ്ഞു.
ALSO READ: India Covid Updates: ആശ്വാസം.. 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 14,313 കേസുകൾ
രാജ്യത്ത് ആകെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരിൽ 1 ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ആകെ രോഗബാധിതരിൽ 0.46 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,59,272. കഴിഞ്ഞ 247 ദിവസങ്ങളായി ഉള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.
ഒക്ടോബർ 30 ന് മാത്രം രാജ്യത്ത് 11 ലക്ഷം കോവിഡ് സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ രാജ്യത്ത് ആകെ 60.83 കോടി കോവിഡ് സാംമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ ഞായറാഴ്ച വരെയയുള്ള കണക്കുകൾ പ്രകാരമാണിത്.
ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇന്നലെ മാത്രം കേരളത്തിൽ 7,427 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കൂടാതെ 62 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് 1001 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...