New Delhi: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ (Farm Laws Repeal Bill 2021) ലോക്സഭ പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു ബില്‍ പാസാക്കിയത്.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് (Narendra Singh Tomar) സഭയ്ക്ക് മുൻപിൽ ബിൽ അവതരിപ്പിച്ചത്. കാര്‍ഷിക ബില്‍ (Farm Bill) പിൻവലിക്കുന്നതിനുള്ള കാരണവും മന്ത്രി ലോക്സഭയിൽ വ്യക്തമാക്കി. മൂന്ന് നിയമങ്ങളും റദ്ദാക്കാനായി ഒറ്റ ബിൽ ആണ് സഭയിൽ അവതരിപ്പിച്ചത്.
Also Read: കർഷക ക്ഷേമം ഉറപ്പാക്കും; കാർഷിക നിയമങ്ങൾ പിൻവലിക്കുന്നു: PM Modi
ശീതകാല സമ്മേളനത്തില്‍ (Parliament Winter Session) ആദ്യം സഭയില്‍ അവതരിപ്പിച്ചത് കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. എന്നാല്‍, വിഷയത്തില്‍ പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ട് ബഹളം നടത്തിയെങ്കിലും കൂടുതൽ ചർച്ചകൾ നടത്താതെയാണ് ബില്‍ ലോക്സഭയിൽ പാസായത്.
Also Read: Varun Gandhi | കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് വരുണ്‍ഗാന്ധി
പ്രതിപക്ഷ ബഹളത്തോടെയായിരുന്നു ലോക്സഭ ആരംഭിച്ചത്. 11 മണിക്ക് ആരംഭിച്ച സഭ പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിർത്തിവെച്ചിരുന്നു. ശേഷം 12 മണിയോടെയാണ് വീണ്ടും ആരംഭിച്ചത്. ബില പസക്കിയതോടെ പ്രതിക്ഷം വീണ്ടും ബഹളം തുടര്‍ന്നു. ഇതോടെ ലോക്സഭ ഇന്ന് ഉച്ചയ്ക്ക് 2 മണിവരെ നിർത്തിവച്ചു.
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ തന്റെ സർക്കാർ തയ്യാറാണെന്നും സഭ എങ്ങനെ പ്രവർത്തിക്കുന്നു എന്നതായിരിക്കണം പ്രധാന മാനദണ്ഡമെന്നും അത് എങ്ങനെ തടസപ്പെട്ടു എന്നതല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം, കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്‍ ലോകസഭ പാസാക്കിയതോടെ ബില്‍ രാജ്യസഭയിലും ഇന്നുതന്നെ അവതരിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...