Union Minister George Kurian: 'ബിജെപി കേരള വിരുദ്ധ പാര്‍ട്ടി, സംസ്ഥാനത്തെ അപമാനിച്ച ജോര്‍ജ് കുര്യന്‍ മാപ്പ് പറയണം'; കേന്ദ്ര മന്ത്രിക്കെതിരെ പ്രതിഷേധം ശക്തം

Union Minister George Kurian: ജോർജ് കുര്യൻ കേരളത്തെ അപമാനിച്ചെന്നും പ്രസ്താവന തിരിച്ചെടുത്ത് മാപ്പ് പറയണമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Feb 2, 2025, 11:51 AM IST
  • കേന്ദ്ര മന്ത്രി ജോർജ് കുര്യനെതിരെ പ്രതിഷേധം ശക്തം
  • കേരളത്തെ അപമാനിച്ചതിൽ മാപ്പ് പറയണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Union Minister George Kurian: 'ബിജെപി കേരള വിരുദ്ധ പാര്‍ട്ടി, സംസ്ഥാനത്തെ അപമാനിച്ച ജോര്‍ജ് കുര്യന്‍ മാപ്പ് പറയണം'; കേന്ദ്ര മന്ത്രിക്കെതിരെ പ്രതിഷേധം ശക്തം

കേന്ദ്ര ബജറ്റിന് പിന്നാലെ കേരളത്തെ അപമാനിച്ച കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ പ്രതിഷേധം ശക്തം. കേരളത്തെ ദരിദ്രമാക്കണമെന്നാണ് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ആഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. 

കേരളവിരുദ്ധ നിലപാടാണ് ബി ജെ പി സ്വീകരിക്കുന്നത്. ഒരു തരത്തിലും കേരളത്തെ മുന്നോട്ട് പോകാന്‍ അനുവദിക്കില്ല എന്നാണ് നിലപാട്. ഒരു ദരിദ്ര കേരളമായി മാറണമെന്നാണ് ബിജെപി ലക്ഷ്യം. ബിജെപി നേതാക്കളെ കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: സൗന്ദര്യമില്ല, സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞും പീഡനം; വിഷ്ണുജയുടെ മരണത്തിൽ ഭർത്താവ് പ്രഭിൻ കസ്റ്റഡിയിൽ

ജോർജ് കുര്യൻ കേരളത്തെ അപമാനിച്ചെന്നും പ്രസ്താവന തിരിച്ചെടുത്ത് മാപ്പ് പറയണമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. കേരളത്തിന്റെ വികസന പദ്ധതികള്‍ കേന്ദ്രം മാതൃകയാക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നത്. കേരളത്തെ നരകിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ ഉദ്ദേശം. കേന്ദ്രത്തിനുമുന്നില്‍ പിച്ചച്ചട്ടിയുമായി നില്‍ക്കാന്‍ സൗകര്യമില്ലെന്നും കേരളത്തെ നിരോധിച്ച ബജറ്റ് ആണ് കേന്ദ്രബജറ്റെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു. 

ജനിച്ചു വളര്‍ന്ന നാടിനോടും മൂന്നരക്കോടി മലയാളികളോടും അശേഷം സ്‌നേഹമില്ലാത്തൊരു പാര്‍ട്ടിയാണ് ബിജെപി എന്നത് ജോര്‍ജ് കുര്യന്റെ പ്രസ്താവനയോടെ ഒന്നുകൂടി വ്യക്തമായിരിക്കുകയാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ നീതി ലഭ്യമാകണം. കേരളം തകര്‍ന്നാല്‍ സഹായിക്കാമെന്നാണ് കേന്ദ്ര മന്ത്രി പറയുന്നത്. ജോര്‍ജ്ജ് കുര്യന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണം ഉണ്ടാകണമെന്നും ബി ജെ പി കേരള വിരുദ്ധ പാര്‍ട്ടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്നായിരുന്നു കഴിഞ്ഞ ദിവസം ജോർജ് കുര്യൻ പറഞ്ഞത്. നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ വയനാടിന് പാക്കേജുകളൊന്നും പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News