ഈ ഏഴ് ബാങ്കുകളില്‍ നിങ്ങള്‍ക്ക് Account ഉണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

കേന്ദ്ര സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്ന സാമ്പത്തിക പരിഷക്കരണ നടപടികളുടെ ഭാഗമായി നിരവധി പൊതുമേഖല ബാങ്കുകള്‍ തമ്മില്‍ ലയിപ്പിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 16, 2021, 07:40 PM IST
  • കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലയിലെ നിരവധി ബാങ്കുകള്‍ ഉള്‍പ്പെടുത്തിയുള്ള മഹാലയനം നടപ്പിലാക്കിയത്‌.
  • ഇതോടെ മറ്റു ബാങ്കുകളില്‍ ലയിപ്പിച്ച ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും.
  • ഏപ്രില്‍ 1, 2021 മുതലാണ് ഈ ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകുക.
ഈ ഏഴ് ബാങ്കുകളില്‍  നിങ്ങള്‍ക്ക്  Account ഉണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

കേന്ദ്ര സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്ന സാമ്പത്തിക പരിഷക്കരണ നടപടികളുടെ ഭാഗമായി നിരവധി പൊതുമേഖല ബാങ്കുകള്‍ തമ്മില്‍ ലയിപ്പിച്ചിരുന്നു.

കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തിനിടെയാണ്  കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലയിലെ നിരവധി  ബാങ്കുകള്‍  (Bank)ഉള്‍പ്പെടുത്തിയുള്ള  മഹാ ലയനം  നടപ്പിലാക്കിയത്‌. 

ഇതോടെ മറ്റു ബാങ്കുകളില്‍ ലയിപ്പിച്ച ബാങ്കുകളുടെ  ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും. ഏപ്രില്‍   1, 2021 മുതലാണ് ഈ ബാങ്കുകളുടെ  ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകുക.   

മറ്റ് ബാങ്കുകളുമായി ലയിച്ച ദേനാ ബാങ്ക്, വിജയ ബാങ്ക്, കോർപറേഷൻ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക്  എന്നീ ബാങ്കുകളുടെ  ചെക്ക് ബുക്കുകളും പാസ് ബുക്കുകളുമാണ് അസാധുവായി മാറുന്നത്.

അതിനാല്‍ ഈ ബാങ്കുകളില്‍ Account ഉള്ളവര്‍ എത്രയും  പെട്ടെന്ന് തങ്ങളുടെ അക്കൗണ്ട് സംബന്ധമായ  രേഖകള്‍ പുതുക്കേണ്ടത് അനിവാര്യമാണ്.  അല്ലെങ്കില്‍ നിങ്ങളുടെ പണമിടപാടുകള്‍ക്ക്  തടസ്സം നേരിടാം.

Also read: Bank Strike: ഈ തീയതികളില്‍ ബാങ്ക് പണിമുടക്ക്, സേവനങ്ങളെ ബാധിച്ചേക്കാം

2019 ഏപ്രിൽ  1 നാണ്  ഈ ബാങ്കുകൾ മറ്റ് ബാങ്കുകളുമായി ലയിച്ചത്. ലയന പ്രക്രിയ ഈ മാർച്ച് 31 2021 ഓടെ പൂര്‍ത്തിയാവുന്നതിനാല്‍  ഇനി പഴയ ബാങ്കുകള്‍ ഉണ്ടായിരിയ്ക്കില്ല. അതിനാല്‍ ഈ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍  എത്രയും പെട്ടെന്ന്  പുതിയ  ചെക്ക് ബുക്കിനും പാസ്  ബുക്കിനും   അപേക്ഷിക്കണം. കൂടാതെ, മാറിയ ഐഎസ്എഫ്ഇ  (ISFE) കോഡും പ്രത്യേകം ചോദിച്ച് മനസിലാക്കണം.  ഉപഭോക്താക്കള്‍ക്ക്   ISFE കോഡ്‌ ഒദ്യോഗിക വെബ്സൈറ്റില്‍ നിന്നോ  കസ്റ്റമര്‍ കെയര്‍ നമ്പരില്‍ ബന്ധപ്പെട്ടോ അറിയാവുന്നതാണ്.

Also read: Bank Strike: സ്വകാര്യവത്കരണം, മാര്‍ച്ച്‌ 15, 16 തിയതികളില്‍ ബാങ്ക് പണിമുടക്ക്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News