Covid Update: ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു, ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യമന്ത്രി

രാജ്യ തലസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം ആശങ്ക പടര്‍ത്തുകയാണ്.  ഡല്‍ഹിയില്‍ പ്രതിദിന കേസുകള്‍ ആയിരത്തിന് മുകളിലാണ്.  

Written by - Zee Malayalam News Desk | Last Updated : Aug 10, 2022, 08:55 AM IST
  • കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ട് എങ്കിലും തീവ്രമല്ലാത്തതിനാല്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാൾ
Covid Update: ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു, ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യമന്ത്രി

Covid Update: രാജ്യ തലസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം ആശങ്ക പടര്‍ത്തുകയാണ്.  ഡല്‍ഹിയില്‍ പ്രതിദിന കേസുകള്‍ ആയിരത്തിന് മുകളിലാണ്.  

ദേശീയ തലസ്ഥാനത്ത്  കൊറോണ വൈറസ് കേസുകൾ  വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഡല്‍ഹി  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മാധ്യമങ്ങളോട് പറഞ്ഞു. കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ട് എങ്കിലും  തീവ്രമല്ലാത്തതിനാല്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.

Also Read:  Bihar political updates: ബിഹാറിൽ വിശാലസഖ്യ സർക്കാർ അധികാരമേൽക്കും; നിതീഷ് കുമാർ മുഖ്യമന്ത്രിയാകും, തേജസ്വി യാദവ് ഉപമുഖ്യമന്ത്രി

ഡൽഹിയിൽ ഞായറാഴ്ച 2,423 കോവിഡ്-19 കേസുകളും 14.97 ശതമാനം പോസിറ്റീവ് നിരക്കും രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ശനിയാഴ്ച, ഇത് 2,311 COVID-19 കേസുകളും 13.84 ശതമാനം പോസിറ്റിവിറ്റി നിരക്കും ഒരു മരണവും രേഖപ്പെടുത്തി. എന്നാല്‍ ആഗസ്റ്റ്‌ 8 ന് കേസുകള്‍ മൂവായിരത്തില്‍ അധികമായിരുന്നു. 

Also Read:  Idukki dam: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നില്ല, കൂടുതൽ വെള്ളമൊഴുക്കും; വാളയാർ ഡാമിന്റെ ഷട്ടർ തുറക്കും

ഉത്സവ സീസണ്‍ ആയതിനാല്‍ ആളുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ കാട്ടുന്ന അലംഭാവം കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു എന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി. അതിനാല്‍, പൊതു സ്ഥലങ്ങളില്‍ കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ട് എന്നുറപ്പാക്കാന്‍ ഡല്‍ഹി സർക്കാർ ജില്ലാ മജിസ്‌ട്രേറ്റുകൾക്ക് നിർദ്ദേശം നൽകി.

കൂടാതെ, നിരീക്ഷണം ശക്തമാക്കാനും ഐഎൽഐ ലക്ഷണങ്ങളും കോവിഡ് പോലുള്ള ലക്ഷണങ്ങളും ഉള്ളവർ നിർബന്ധമായും പരിശോധനയ്ക്ക് വിധേയരാണെന്ന് ഉറപ്പാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത്  12,751 പുതിയ കേസുകളും 42 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.  രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ 30% കേരളത്തില്‍ നിന്നാണ്..... 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News