ന്യൂഡൽഹി: Corona Booster Dose: കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ ഡോസ് (Covid Booster Dose) വാക്സിനേഷൻ ഇന്ന് മുതൽ രാജ്യത്തുടനീളം ആരംഭിക്കും. ഇന്ന് രാവിലെ 9 മണി മുതൽ രാജ്യത്തുടനീളമുള്ള ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ, 60 വയസ്സിനു മുകളിലുള്ള രോഗികൾ എന്നിവർക്ക് മുൻകരുതൽ ഡോസുകൾ നൽകും.
രണ്ടാമത്തെ കോവിഡ് വാക്സിൻ സ്വീകരിച്ച് 9 മാസത്തിലേറെയായ ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ, 60 വയസ്സിനു മുകളിലുള്ള രോഗികൾ എന്നിവർക്കാണ് ഈ മൂന്നാമത്തെ മുൻകരുതൽ ഡോസ് (Booster Dose) നൽകുന്നത്.
Also Read: Precaution Dose: ബൂസ്റ്റർ ഡോസിന് പ്രത്യേക രജിസ്ട്രേഷൻ ആവശ്യമുണ്ടോ? അറിയാം..
കോവിൻ പോർട്ടലിൽ രജിസ്‌ട്രേഷൻ ആരംഭിച്ചു (Registration started on covin portal)
ആരോഗ്യ പ്രവർത്തകർക്കും ഗുരുതരമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന 60 വയസ്സിനു മുകളിലുള്ളവർക്കും കോവിഡ്19 വാക്‌സിന്റെ മുൻകരുതൽ ഡോസുകൾക്കുള്ള (Booster Dose) രജിസ്‌ട്രേഷൻ ശനിയാഴ്ച (Januvary 8) വൈകുന്നേരം മുതൽ കോവിൻ പോർട്ടലിൽ ആരംഭിച്ചു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്നവരും മുൻനിര പ്രവർത്തകരാണ്
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള (Election Duty) ഉദ്യോഗസ്ഥരെ മുൻനിര ഉദ്യോഗസ്ഥരായി കണക്കാക്കിയിട്ടുണ്ട്. മുൻകരുതൽ ഡോസുകൾക്കായി എസ്എംഎസ് അയച്ച് ഒരു കോടിയിലധികം മുൻനിര ഉദ്യോഗസ്ഥരെയും മുതിർന്ന പൗരന്മാരെയും ഓർമ്മിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി (Union Health Minister) മൻസുഖ് മാണ്ഡവ്യ (Mansukh Mandaviya) ഞായറാഴ്ച ട്വീറ്റ് ചെയ്തിട്ടുണ്ട്.
Also Read: Covid19 Precautionary Dose | കരുതൽ ഡോസ് തിങ്കളാഴ്ച മുതൽ; അർഹരായവർ, രജിസ്ട്രേഷൻ.. അറിയാം എങ്ങനെയെന്ന്
ഏകദേശം 5 കോടി ആളുകൾക്ക് മുൻകരുതൽ ഡോസ് നൽകും (Precaution dose will be given to about 5 crore people)
1.05 കോടി ആരോഗ്യ പ്രവർത്തകർക്കും 1.9 കോടി മുൻനിര പ്രവർത്തകർക്കും മറ്റ് ഗുരുതരമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന 60 വയസ്സിനു മുകളിലുള്ള 2.75 കോടി ആളുകൾക്കും പദ്ധതി പ്രകാരം പ്രതിരോധ ഡോസുകൾ (Booster Dose) നൽകുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
രജിസ്ട്രേഷൻ ഇല്ലാതെ പോലും വാക്സിനുകൾ എടുക്കാം (Vaccines can be taken even without registration)
മുൻകരുതൽ ഡോസിന് (Precaution Dose) പുതിയ രജിസ്ട്രേഷന്റെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനായി നേരിട്ട് അപ്പോയിന്റ്മെന്റ് എടുക്കാം. മാത്രമല്ല വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ട്പോയും കുത്തിവയ്പ്പ് എടുക്കാം.
Also Read: Sreekanth Vettiyar | ശ്രീകാന്ത് വെട്ടിയാർക്കെതിരെ മീ ടു ആരോപണം
മൂന്നാമത്തെ ഡോസിൽ വാക്സിൻ മാറ്റില്ല (Vaccine will not be changed in the third dose)
മുൻകരുതൽ ഡോസ് അല്ലെങ്കിൽ ബൂസ്റ്റർ ഡോസ് (Booster Dose) ആദ്യ രണ്ട് ഡോസുകളിൽ നൽകിയ അതേ വാക്സിൻ തന്നെയായിരിക്കുമെന്ന് കൊവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയും നീതി ആയോഗ് അംഗവുമായ ഡോ.വി.കെ പോൾ (Dr VK Paul) അറിയിച്ചിട്ടുണ്ട്.
നേരത്തെ കോവിഷീൽഡ് (Covishield) പ്രതിരോധ കുത്തിവയ്പ് എടുത്തവർക്ക് കോവിഷീൽഡിന്റെ തന്നെ ബൂസ്റ്റർ ഡോസ് നൽകാനാണ് കേന്ദ്ര സർക്കാർ തീരുമാനം. അതുപോലെ നേരത്തെ കൊവാക്സിന്റെ വാക്സിൻ എടുത്തവർക്ക് കോവാക്സിൻ തന്നെ ബൂസ്റ്റർ ഡോസ് ലഭിക്കും.
Also Read: UAE Travel Ban: വാക്സിനെടുക്കാത്തവർക്കുള്ള യാത്രാവിലക്ക് ഇന്നുമുതൽ
ഇന്ത്യയിൽ ഇന്ന് മുതൽ മുൻകരുതൽ ഡോസ് ആരംഭിക്കുന്നതിന് മുമ്പ് ആയുഷ് ഡോക്ടർമാർക്കും മുൻകരുതൽ ഡോസ് നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ആയുഷ് ഡോക്ടർമാരുടെ സംഘടനയായ NIMA (National Integrated Medical Association) പ്രധാനമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കോവിൻ മേധാവിക്കും കത്തയച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...