പട്‌ന: ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ ബാബാ സിദ്ധനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു പേര്‍ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരില്‍ മൂന്നുപേർ സ്ത്രീകളാണ്. സംഭവത്തിൽ 35 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
#WATCH | Bihar: Divakar Kumar Vishwakarma, SHO Jehanabad says, "DM and SP visited the spot and they are taking stock of the situation...A total of seven people have died...We are meeting and inquiring the family members (of the people dead and injured)...We are trying to identify… https://t.co/yw6e4wzRiY pic.twitter.com/lYzaoSzVPH
— ANI (@ANI) August 12, 2024
അപകടം നടന്നത് ഇന്ന് പുലര്‍ച്ചെയായിരുന്നു. പരിക്കേറ്റവരെ ജെഹാനാബാദ, മഖ്ദുംപൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മഖ്ദുംപൂര്‍ ബ്ലോക്കിലെ വാനവര്‍ കുന്നിലായിരുന്നു അപകടം നടന്നത്.
Also Read: ഇന്ന് തുലാം രാശിക്കാർക്ക് നല്ല ദിനം, മേട രാശിക്കാർ ജോലിയിൽ ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!
ശ്രാവൺ മാസത്തിലെ നാലാമത്തെ തിങ്കളാഴ്ച പ്രമാണിച്ച് ഭക്തര്‍ കൂട്ടത്തോടെ ദര്‍ശനത്തിനെത്തിയതാണ് തിരക്ക് അനിയന്ത്രിതമാകാൻ കാരണമായത് എന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി മുതല്‍ ക്ഷേത്രത്തില്‍ ഭക്തരുടെ വൻ തിരക്ക് ഉണ്ടായിരുന്നു. മരിച്ചവരെ ഇതുവേ തിരിച്ചറിഞ്ഞിട്ടില്ല. അതിനുള്ള ശ്രമം നടന്നു വരികയാണെന്ന് ജെഹാനാബാദ് ജില്ലാ കലക്ടര്‍ അലംകൃത പാണ്ഡെ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.