ഒഡീഷ: ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ സർക്കാർ ഗേൾസ് സ്‌കൂളിലെ 25 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി (Covid positive) അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ ആരോഗ്യനില (Health condition) തൃപ്തികരമാണെന്ന് ചീഫ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രൂപവനൂ മിശ്ര അറിയിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
Odisha | 25 students of Govt (SSD) Girls' High School, Chamakpur test positive for COVID
The situation is under control & is being monitored by our medical team.The health condition of the students is stable: Dr Rupavanoo Mishra,Chief District Medical Officer, Mayurbhanj
(27.11) pic.twitter.com/ixhDxw4H3m— ANI (@ANI) November 28, 2021
കോവിഡ് പോസിറ്റീവായ വിദ്യാർത്ഥികളെ ആദിവാസി വിദ്യാർത്ഥികൾക്കുള്ള റെസിഡൻഷ്യൽ സ്കൂളിലേക്ക് മാറ്റി. സ്‌കൂളിൽ 256 കുട്ടികളും 20 ജീവനക്കാരുമുണ്ട്. ജില്ലാ ആസ്ഥാനത്ത് നിന്നുള്ള മെഡിക്കൽ സംഘവും സബ് കളക്ടർ ഡോ. രജനികാന്ത് ബിശ്വാലും സ്‌കൂളിലെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
ALSO READ: India COVID Update : രാജ്യത്ത് 8,774 പേർക്ക് കൂടി കോവിഡ് രോഗബാധ; 621 മരണങ്ങൾ കൂടി
ചില വിദ്യാർത്ഥികൾക്ക് രണ്ട് ദിവസമായി ജലദോഷം, ചുമ, പനി എന്നീ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ 22 വിദ്യാർത്ഥികൾക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതായി ഡോ. മിശ്ര എഎൻഐയോട് പറഞ്ഞു. സ്കൂൾ പരിസരം അണുവിമുക്തമാക്കിയതായും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും ഡോ.മിശ്ര വ്യക്തമാക്കി.
വീണ്ടും പരിശോധന നടത്തുകയും മറ്റ് ചില വിദ്യാർത്ഥികൾക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. മെഡിക്കൽ ടീമും ആംബുലൻസും സ്കൂളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തി വരുന്നതായും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...