ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന കർഷകരുടെ ട്രാക്ടർ റാലിയും തുടർന്നുണ്ടായ പ്രക്ഷോഭത്തിനും കാരണക്കാരായ ഒാരോരുത്തരെയും തേടിപ്പിടിക്കാൻ ഡൽഹി പോലീസ്. ഇതിനായി എല്ലാവഴികളും ഉപയോഗിക്കാനാണ് പോലീസിന്റെ തീരുമാനം. ലോക്കൽ പോലീസ്,ട്രാഫിക് പോലീസ്,ദേശിയ ഹൈവേ അതോറിറ്റി,പൊതുമരാമത്ത് വകുപ്പ്, ഹൗസിങ്ങ് കോളനികൾ,കടകൾ തുടങ്ങി എല്ലായിടത്തു നിന്നും ഇതിനായുള്ള സി.സി ടീവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കും. സഹായത്തിനായി നാഷണൽ ഫോറൻസിക് യൂണിവേഴ്സിറ്റിയുടെ രണ്ട് സ്പെഷ്യലൈസ്ഡ് ടീം ഡൽഹിയിലെത്തിയിട്ടുണ്ട്. ഇവരായിരിക്കും വീഡിയോകൾ വിശകലനം ചെയ്യുക.
ഫേസ് റെക്കഗ്നിഷ്യൻ സംവിധാനം വഴി പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടുള്ള കുറ്റവാളികളുടെ ചിത്രങ്ങൾ ഒത്തു നോക്കും പോലീസിന്റെ ക്രിമിനൽ ഡാറ്റാ ബേസുമായി ഇത് യോജിക്കുന്നുണ്ടോ എന്നായിരിക്കും പരിശോധിക്കുക. ആളുകളുടെ മൊബൈൽ ടവർ ലോക്കേഷനുകൾ,കോൾ റെക്കോർഡുകൾ,സന്ദേശങ്ങൾ എന്നിവയെല്ലാം പോലീസും ഫോറൻസിക്(forensic) വിഭാഗവും ചേർന്ന് പരിശോധിക്കും. സമരത്തിനെത്തിയ ട്രാക്ടറുകൾ ഇവയുടെ റീജിയനുകൾ എന്നിവയും പരിശോധിക്കും.
ഗാസിപ്പൂർ,ചെങ്കോട്ട,നങ്കോലി എന്നിവിടങ്ങളിലെല്ലാം ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. ബാക്കിയുള്ള സ്ഥലങ്ങൾ കൂടി ഫോറൻസിക് വിഭാഗം പരിശോധിക്കും. അതേസമയം പ്രക്ഷോഭത്തിന് വിദശ പണവും ഖലിസ്ഥാൻ(kalisthan) തീവ്രവാദികളുടെ സാന്നിധ്യവുമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
ഒളിഞ്ഞും തെളിഞ്ഞും പാക് രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് 84 പേരെയാണ് ഇതിനോടകം അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും പ്രതിഷധക്കാരിലൊരാള്‍ മരണപ്പെടുകയും ചെയ്തിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 38 കേസുകളാണ് ഡല്‍ഹി പോലീസ്(Delhi Police) ഇതുവരെ ഫയല്‍ ചെയ്തിരിക്കുന്നത്. 1700 മൊബൈല്‍ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പോലീസ് നടപടി സ്വീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...