New Delhi : ഡൽഹിയിൽ റൊമേനിയൻ (Romanian) യുവതിയുടെ ബാഗ് തട്ടിപ്പറിച്ച കടന്ന് കളഞ്ഞ രണ്ട് പേര് 24 മണിക്കൂറുകൾ കൊണ്ട് പൊലീസ് പിടികൂടി. സൗത്ത് ഈസ്റ്റ് ഡൽഹിയിലെ (Southeast Delhi) ലജ്പത് നഗറിൽ വെച്ചുണ്ടായ സംഭവത്തിൽ പൊലീസ് പിടികൂടിയത് സ്ഫോറ്റുവയർ കമ്പനിയി ജോലി ഉണ്ടായിരുന്നതും പാൽ വിതരണ സ്ഥാപനത്തിലും ജോലി ചെയ്തിരുന്നമാ രണ്ട് പേരെയാണ്. 23 വയസുകരായ ഇരവർക്കും ലോക്ഡൗണിനിടെയാണ് (Lockdown) ജോലി നഷ്ടമായത്.
എന്നാൽ മോഷ്ണം നടത്തിയത് മറ്റൊരു വിചിത്രമായ കാര്യത്തിനാണെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ഇരുവരും മോഷ്ണം നടത്തിയത് തങ്ങളുടെ കാമുകിമാർക്ക് സമ്മാനം വാങ്ങി നൽകാനായിരുന്നു എന്ന്ന പ്രതികൾ പറഞ്ഞുയെന്ന് പൊലീസ് അറിയിച്ചു.
ALSO READ : പത്തനംതിട്ട കനറാ ബാങ്ക് ശാഖയിൽ വൻ തട്ടിപ്പ്; 8.13 കോടി രൂപ നഷ്ടപ്പെട്ടു, ജീവനക്കാരൻ കുടുംബസമേതം മുങ്ങി
ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. ലജ്പത് നഗറിൽ ബാങ്കിൽ പോയതിന് ശേഷം തിരികെ സൈക്കിളിൽ താമസ സ്ഥലത്തിലേക്ക് പോയ യുവതിയെ ബൈക്കിൽ പിന്തുടർന്നെത്തിയ യുവാക്കൾ തടഞ്ഞ് നിർത്തുകയായിരുന്നു. തുടർന്ന് റൊമേനിയൻ യുവതിയുടെ കൈകളിൽ ഉണ്ടായിരുന്ന ബാഗ് തട്ടിയെടുത്ത് കടന്ന് കളയുകയായിരുന്നു.
ALSO READ : സ്കൂളിൽ നിന്നും രണ്ടാം വട്ടവും ലാപ്പ് ടോപ്പ് മോഷണം: പ്രതികൾ അറസ്റ്റിൽ
വിവരം ലഭിച്ചതിന് തുടർന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് സമീപത്തുള്ള സിസിടിവി ദൃശങ്ങൾ പരിശോധിച്ച് ബൈക്ക് ആരുടെയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് അടുത്ത 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടുകയായിരുന്നു എന്ന് സൗത്ത് ഈസ്റ്റ് ഡൽഹി ഡ്പ്യൂട്ടി കമ്മീഷ്ണർ ആർ പി മീണ പറഞ്ഞു.
ALSO READ : Covid19: മൃതദേഹങ്ങളിൽ നിന്നും വസ്ത്രം മോഷ്ടിച്ച് വിൽക്കുന്ന സംഘം അറസ്റ്റിൽ
ബാഗിനുള്ളിൽ 5000 രൂപയും റൊമേനിയൻ വനിതയുടെ ഐഡി കാർഡും പാസ്പോർട്ടും അടങ്ങിയ ബാഗാണ് ഇവർ തട്ടിയെടുത്തത്. പ്രതികളിൽ നിന്ന് കണ്ടെത്തിയ ബാഗിൽ നിന്ന് 4,200 രൂപയും യുവതിയുടെ പാസ്പോർട്ടും ഐഡി കാർഡും കൂടാതെ മൂന്ന് മൊബൈൽ ഫോണുകളും കൂടി പൊലീസിന് ലഭിച്ചു. 23 വയസുകാരായ സോനു കുമാർ ഹാർദിക് ആര്യ എന്നിവരാണ് പ്രതികൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...