ന്യൂഡൽഹി: സാധാരണയായി ഫേസ് ടു ഫേസ് ഒാപ്പറേഷനുകൾ സ്ത്രീകളുണ്ടാവുന്ന കുറവാണ്. എന്നാൽ സ്ത്രീകളുണ്ടാവുന്ന ഒാപ്പറേഷനുകളെപ്പോഴും ശ്രദ്ധ നേടുകയും ചെയ്യും. വ്യാഴാഴ്ച ഡൽഹി പോലീസ് (Delhi Police) ക്രൈംബ്രാഞ്ചിന് ഒരു രഹസ്യ വിവരം ലഭിച്ചു. പോലീസ് അന്വേഷിക്കുന്ന കൊടും കുറ്റവാളികളിൽ ചിലരായ രണ്ട് പേർ ബൈറൺ ക്ഷേത്രത്തിന് സമീപത്ത് ഒളിച്ചിരിക്കുന്ന വിവരം കിട്ടിയ ഉടനെ പോലീസ് സംഘം സ്ഥലത്തേക്ക് തിരിച്ചു.
സംഘത്തിനെ നയിച്ചത് ക്രൈബ്രാഞ്ച് (Crime Branch) എസ്.ഐ പ്രിയങ്കയായിരുന്നു.പ്രതികളുള്ള പ്രദേശത്തേക്ക് അതിവിദഗ്ധമായി പോലീസ് സംഘം എത്തി എന്നാൽ പോലീസെത്തിയത് മനസ്സിലാക്കിയ കുറ്റവാളികൾ വെടിയുതിർത്തു. പോലീസ് തിരിച്ചും വെടിവെച്ചു. പ്രഗാതി മൈതാൻ ഭാഗത്തേക്ക് പ്രതികൾ കടന്നതോടെ വെടിവെപ്പ് തുടർന്നു.
ALSO READ: മോഷ്ടിച്ച വിളക്കുകൾ തിരികെ വെയ്ക്കാനെത്തി: സംഘം പോലീസ് പിടിയിൽ
ഇതിനിടയിൽ പ്രതികളിലൊരാളുടെ വെടിയുണ്ട് എസ്.ഐ പ്രിയങ്കയുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് തുളച്ചു. കഥ തീർന്നില്ല പ്രിയങ്കയുടെ വെടിയേറ്റ് പ്രതികൾക്ക് രണ്ട് പേരും ആശുപത്രിയിലാണ്. പ്രിയങ്കക്കാവട്ടെ മേലുദ്യോഗസ്ഥരുടെ അഭിനന്ദന പ്രവാഹവും.പ്രതികളിപ്പോൾ സിറ്റി ഹോസ്പിറ്റിലിൽ (Hospital) ചികിത്സയിലാണ്. മൊക്കാവ കേസിലെ പ്രതികളാണ് ഇരുവരും. ഇവരുടെ തലക്ക് വലിയ വിലയും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ആദ്യമായാണ് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഇത്തരമൊരു ഓപ്പറേഷനിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ പ്രിയങ്കയുടെ കഴിവിൽ പൂർണ വിശ്വാസമുണ്ടായിരുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു. ഒട്ടേറെ കൊലപാതക കേസിലും കവർച്ചാ കേസിലും മക്കോക്ക കേസിലും പ്രതികളായ രോഹിത് ചൗധനി, ടിറ്റു എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം ഇന്ന് പുലർച്ചെ പിടികൂടിയത്-മുതിർന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ALSO READ: Viral News: Indore ലെ Mortuary ൽ പെൺകുട്ടികളുമായി തെറ്റായ വ്യവഹാരം; 2 ജീവനക്കാരെ പിരിച്ചുവിട്ടു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.