Crime: പെരുമ്പാവൂരിൽ മൂന്നര വയസുകാരിയ്ക്ക് നേരെ ലൈം​ഗികാതിക്രമം; രണ്ട് പേർ പിടിയിൽ

Girl child sexually assaulted in Perumbavoor: അതിക്രമത്തിന് ഇരയായ കുട്ടിയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. 

Written by - Zee Malayalam News Desk | Last Updated : Oct 21, 2023, 02:37 PM IST
  • ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
  • ബലാൽസംഗം, പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
  • കുട്ടി പ്രതികളെ തിരിച്ചറിഞ്ഞതായി എറണാകുളം റൂറൽ എസ് പി അറിയിച്ചു.
Crime: പെരുമ്പാവൂരിൽ മൂന്നര വയസുകാരിയ്ക്ക് നേരെ ലൈം​ഗികാതിക്രമം; രണ്ട് പേർ പിടിയിൽ

കൊച്ചി: പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയുടെ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുറുപ്പംപടി പോലീസാണ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിടുകയുള്ളൂ. 

അതിക്രമത്തിന് ഇരയായ കുട്ടിയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ബലാൽസംഗം, പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. കുട്ടി പ്രതികളെ തിരിച്ചറിഞ്ഞതായി എറണാകുളം റൂറൽ എസ് പി അറിയിച്ചു. 

ALSO READ: തിരുവനന്തപുരം ആര്യനാട് യുവാവ് തലയ്ക്ക് ക്ഷതമേറ്റ് മരിച്ച സംഭവം; പോലീസ് അന്വേഷണം നീതിപൂർവമല്ലെന്ന് പരാതി

പെരുമ്പാവൂരിലെ വടക്കാട്ടുപടിയിലുള്ള പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്യുന്നയാളാണ് പ്രധാന പ്രതിയെന്നാണ് സൂചന. വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയിൽ വെച്ചാണ് കുട്ടിയ്ക്ക് നേരെ ലൈം​ഗികാതിക്രമമുണ്ടായത്. കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിയ്ക്ക് ശേഷമായിരുന്നു  സംഭവം. അച്ഛനും അമ്മയ്ക്കും ഒപ്പം ജോലി സ്ഥലത്ത് എത്തിയ മൂന്നര വയസുകാരിയാണ് അതിക്രമത്തിന് ഇരയായത്. പെരുമ്പാവൂരിൽ കഴിഞ്ഞ ആഴ്ചയും സമാനമായ സംഭവം നടന്നിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News