Sharon Raj Murder: കലർത്തിയത് തുരിശ്, ഛർദ്ദിച്ചപ്പോൾ വിഷം ചേർത്ത വിവരം ഷാരോണിനോട് പറഞ്ഞു; ​ഗ്രീഷ്മയുടെ മൊഴി

പ്രണയബന്ധത്തിൽ നിന്നും പിന്മാറണമെന്ന് ​ഗ്രീഷ്മ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും ഷാരോൺ അതിന് സമ്മതിച്ചിരുന്നില്ല.

Written by - Zee Malayalam News Desk | Last Updated : Oct 30, 2022, 09:04 PM IST
  • ഒക്ടോബർ 14ന് പെൺകുട്ടിയുടെ വീട്ടിലെത്തിയ ഷാരോണിനോട് അമ്മാവന്‍ കൃഷിക്കായി സൂക്ഷിച്ചിരുന്ന തുരിശ് താന്‍ കൂടിക്കുമെന്ന് ​ഗ്രീഷ്മ പറഞ്ഞു.
  • എന്നാൽ ​ഗ്രീഷ്മയെ ഷാരോൺ‌ അതിൽ നിന്ന് പിന്തിരിപ്പിച്ചു.
  • തുടർന്ന് ഷാരോണ്‍ വാഷ്റൂമില്‍ പോയപ്പോള്‍ താൻ കുടിയ്ക്കുന്ന കഷായത്തിൽ ​ഗ്രീഷ്മ തുരിശ് കലർത്തുകയായിരുന്നു.
Sharon Raj Murder: കലർത്തിയത് തുരിശ്, ഛർദ്ദിച്ചപ്പോൾ വിഷം ചേർത്ത വിവരം ഷാരോണിനോട് പറഞ്ഞു; ​ഗ്രീഷ്മയുടെ മൊഴി

തിരുവനന്തപുരം: ഷാരോൺ രാജിന്റെ മണത്തിൽ വിഴിത്തിരിവായത് കാമുകി ​ഗ്രീഷ്മയുടെ കുറ്റസമ്മത മൊഴിയാണ്. വേറൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയാണ് കഷായത്തിൽ വിഷം കലർത്തി നൽകിയതെന്നാണ് ​ഗ്രീഷ്മ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

പ്രണയബന്ധത്തിൽ നിന്നും പിന്മാറണമെന്ന് ഷാരോണിനോട് ​ഗ്രീഷ്മ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷാരോൺ അതിന് സമ്മതിച്ചിരുന്നില്ല. പിന്നീട് ഒക്ടോബർ 14ന് പെൺകുട്ടിയുടെ വീട്ടിലെത്തിയ ഷാരോണിനോട് അമ്മാവന്‍ കൃഷിക്കായി സൂക്ഷിച്ചിരുന്ന തുരിശ് താന്‍ കൂടിക്കുമെന്ന് ​ഗ്രീഷ്മ പറഞ്ഞു. എന്നാൽ ​ഗ്രീഷ്മയെ ഷാരോൺ‌ അതിൽ നിന്ന് പിന്തിരിപ്പിച്ചു. തുടർന്ന് ഷാരോണ്‍ വാഷ്റൂമില്‍ പോയപ്പോള്‍ താൻ കുടിയ്ക്കുന്ന കഷായത്തിൽ ​ഗ്രീഷ്മ തുരിശ് കലർത്തുകയായിരുന്നു. 

Also Read: Sharon Raj Death: കഷായത്തിൽ വിഷം കലർത്തി; ഷാരോണിന്റെ മരണത്തിൽ പെൺകുട്ടിയുടെ കുറ്റസമ്മതം

 

ഷാരോണ്‍ വന്നപ്പോള്‍ താന്‍ കുടിക്കുന്ന കഷായം ഇതാണെന്ന് ഗ്രീഷ്മ പറഞ്ഞതോടെ ഷരോണ്‍ അത് എടുത്ത് കുടിയ്ക്കുകയായിരുന്നു.കഷായം കുടിച്ച ഷാരോണ്‍ ഛർദ്ദിച്ചപ്പോൾ വിഷം കലര്‍ത്തിയ വിവരം ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞു. എന്നാല്‍ ആരോടും പറയേണ്ടെന്ന് ഷാരോൺ പറഞ്ഞതായി ​ഗ്രീഷ്മ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. താന്‍ അത് ചര്‍ദ്ദിച്ചു കളഞ്ഞു ഇനി പേടിക്കേണ്ടെന്നാണ് ഷരോണ്‍ പറഞ്ഞത് എന്നാണ് ഗ്രീഷ്മ പോലീസിനോട് പറഞ്ഞത്.

അതേസമയം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി അന്വേഷണ സംഘത്തിന് ഇന്നത്തെ ചോദ്യം ചെയ്യലിൽ നിർണായകമായി. കോപ്പര്‍ സള്‍ഫേറ്റ് (തുരിശ്) ആണ് ഷാരോണിന്‍റെ മരണത്തിന് കാരണമായ വിഷം എന്നാണ് ഡോക്ടര്‍മാര്‍ വെളിവാക്കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ​ഗ്രീഷ്മയെയും കുടുംബാം​ഗങ്ങളെയും ചോദ്യം ചെയ്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News