നോയിഡ: മൊബൈൽ ഫോൺ കാണാനില്ലെന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയിൽ ഭാര്യയെ കൊല്ലുന്നതിനായി ആലിംഗനംചെയ്ത ശേഷം വെടിയുതിര്‍ത്ത ഭര്‍ത്താവും മരിച്ചു. അതേ വെടിയുണ്ടയേറ്റാണ് ഭർത്താവും മരിച്ചത്. സംഭവം നടന്നത് ഉത്തർപ്രദേശിലെ മോർദബാദ് ജില്ലയിലായിരുന്നു. അനക്പാൽ, ഭാര്യ സുമൻപാൽ എന്നിവരാണ് മരിച്ചത്.
Also Read: Pepper spray: കോട്ടയം നഗരത്തിൽ കുരുമുളക് സ്പ്രേ ആക്രമണം; മൂന്നു പേർ അറസ്റ്റിൽ
ചണ്ഡീഗഡിൽ ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന ഇവർക്ക് നാലുമക്കളാണുള്ളത്. ഭാര്യയും ഭർത്താവും തമ്മിൽ വിവിധ വിഷയങ്ങളിൽ തർക്കം പതിവായിരുന്നു. ഇതിനിടെയാണ് വിവാഹചടങ്ങിൽ മൊബൈൽ ഫോൺ നഷ്ടമായതിനെ ചൊല്ലി കഴിഞ്ഞ ദിവസം രാത്രിയിൽ തർക്കമുണ്ടായത്. ഇതിനെ തുടർന്ന് ഭാര്യ സുമൻപാലിനെ ആലിംഗനം ചെയ്ത അനക്പാല് കൈയില്‍ കരുതിയ തോക്കില്‍നിന്നും നിറയൊഴിക്കുകയായിരുന്നു. വെടിവച്ചതും ഭാര്യയുടെ ശരീരത്തിലൂടെ കടന്ന വെടിയുണ്ട അനക് പാലിന്റെ നെഞ്ചും തുളച്ചാണ് പുറത്തുവന്നത്.
Also Read: Kedar Yoga: കേദാർ യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ധനനേട്ടവും സ്ഥാനമാനാദികളും!
സംഭവമറിഞ്ഞെത്തിയ പോലീസ് പറഞ്ഞത് നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നും ഇത് എങ്ങനെ കിട്ടിയതാണെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്നുമാണ്. സംഭവത്തിൽ പരാതികൾ ലഭിച്ചിട്ടാല്ലത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലയെന്നും ഇവരുടെ മക്കളുടെ സുരക്ഷ ബന്ധുക്കൾ ഏറ്റെടുത്തതായും പോലീസ് സൂപ്രണ്ട് സന്ദീപ് കുമാർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...