Mumbaiയിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; വിവാഹത്തിന് സമ്മതിച്ച യുവാവിന് പോക്സോ കേസിൽ ജാമ്യം

ഗർഭിണിയായ പെൺകുട്ടിയെ  വിവാഹം ചെയ്യാമെന്ന് സമ്മതിച്ചതോടെയാണ് യുവാവിന് പോക്‌സോ കേസിൽ ജാമ്യം ലഭിച്ചത്. കുട്ടിയുടെ അമ്മയും ജാമ്യം നൽകുന്നതിൽ എതിർപ്പില്ല എന്ന് അറിയിച്ചിരു

Written by - Zee Malayalam News Desk | Last Updated : Jan 28, 2021, 04:24 PM IST
    ഗർഭിണിയായ പെൺകുട്ടിയെ വിവാഹം ചെയ്യാമെന്ന് സമ്മതിച്ചതോടെയാണ് യുവാവിന് പോക്‌സോ കേസിൽ ജാമ്യം ലഭിച്ചത്
    കുട്ടിയുടെ അമ്മയും ജാമ്യം നൽകുന്നതിൽ എതിർപ്പില്ല എന്ന് അറിയിച്ചിരുന്നു.
    എന്നാൽ പ്രതിയുടെ ജാമ്യാപേക്ഷയെ പൊലീസ് ശക്തമായി എതിർത്തു.
    അന്വേഷണത്തെ അവസാനിച്ചതിനാലും ചാർജ്ഷീറ്റ് പൂർത്തിയാക്കിയതിനാലും പ്രതിയുടെ ജാമ്യാപേക്ഷ തള്ളാൻ മറ്റു കാരണങ്ങളില്ലെന്ന് കോടതി പറഞ്ഞു.
Mumbaiയിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; വിവാഹത്തിന് സമ്മതിച്ച യുവാവിന് പോക്സോ കേസിൽ ജാമ്യം
Mumbai: പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 25 ക്കാരന് ജാമ്യം ലഭിച്ചു. ഗർഭിണിയായ പെൺകുട്ടിയെ  വിവാഹം ചെയ്യാമെന്ന് സമ്മതിച്ചതോടെയാണ് യുവാവിന് പോക്‌സോ (POCSO) കേസിൽ ജാമ്യം ലഭിച്ചത്. മുംബൈ കോടതിയാണ് യുവാവിന് ജാമ്യം അനുവദിച്ചത്. കുട്ടിയുടെ അമ്മയും ജാമ്യം നൽകുന്നതിൽ എതിർപ്പില്ല എന്ന് അറിയിച്ചിരുന്നു. ഒക്ടോബർ 23-നാണ് പ്രതി അറസ്റ്റിലായത്.
 
വിവാഹിതനായ പ്രതിയും പെൺകുട്ടിയും തമ്മിൽ പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധം ഉണ്ടായതെന്നും. 2 വർഷത്തിന് ശേഷം പെൺകുട്ടി പ്രായപൂർത്തിയാകുമ്പോൽ കല്യാണം കഴിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് കോടതി (Court) ജാമ്യം അനുവദിച്ചത്. 
 
 
പ്രതിക്കെതിരെ പരാതി നൽകിയ പെൺകുട്ടിയുടെ അമ്മയും ജാമ്യം (Bail) നൽകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചില്ല. അവരുടെ കുട്ടിക്ക് ജന്മം നൽകിയ തന്റെ മകളെ പ്രതി തന്നെ കല്യാണം കഴിക്കണമെന്നാണ് തന്റെ ആവശ്യമെന്ന് കുട്ടിയുടെ 'അമ്മ പറഞ്ഞു. മുമ്പ് കോടതിയിൽ സമർപ്പിച്ചിരുന്ന ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
 
 
എന്നാൽ പ്രതിയുടെ ജാമ്യാപേക്ഷയെ പൊലീസ് (Police) ശക്തമായി എതിർത്തു. രണ്ടാം വിവാഹം കഴിക്കാൻ പ്രതിയുടെ ആദ്യ ഭാര്യ ഇതുവരെ സമ്മതം നൽകിയിട്ടില്ലെന്നും. ചെയ്യുന്ന കാര്യത്തിന്റെ ഭവിഷ്യത്തുകൾ അറിയാതിരുന്ന പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ പ്രതിയുടെ കമ്മ്യൂണിറ്റി പ്രകാരം പ്രതിക്ക് ഒന്നിൽ കൂടുതൽ കളയാം കഴിക്കാനുള്ള അവക്ഷം ഉണ്ടെന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.  
 
അന്വേഷണത്തെ അവസാനിച്ചതിനാലും ചാർജ്ഷീറ്റ്  പൂർത്തിയാക്കിയതിനാലും പ്രതിയുടെ (Convict) ജാമ്യാപേക്ഷ തള്ളാൻ മറ്റു കാരണങ്ങളില്ലെന്ന് കോടതി പറഞ്ഞു . 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 
 

Trending News