'അയാൾ എന്റെ ഇടുപ്പിൽ കൈകൊണ്ട് ഉരസി, ഞാൻ നോക്കിയപ്പോൾ സ്വകാര്യാവയവം പുറത്തെടുത്ത് സ്വയംഭോഗം ചെയ്യുന്നു'; കെഎസ്ആർടിസി ബസിൽ നടിക്ക് നേരെ ലൈംഗികാതിക്രമം

Sexual Harrasment on Malayalam Actress : സംഭവം ചോദ്യം ചെയ്തപ്പോൾ ബസിൽ നിന്നും ഇറങ്ങിയോടിയ യുവാവിനെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു  

Written by - Zee Malayalam News Desk | Last Updated : May 17, 2023, 06:37 PM IST
  • കഴിഞ്ഞ ദിവസം പകൽ യാത്ര ചെയ്യുവെ സംഭവം
  • അങ്കാമാലിയിൽ നിന്നാണ് യുവാവ് ബസിൽ കയറിയത്
  • ബസിൽ നിന്നും ഇറങ്ങിയോടിയ യുവാവിന് കണ്ടക്ടറും ഡ്രൈവറും ചേർന്ന് പിടികൂടുകയായിരുന്നു
  • നടി സോഷ്യൽ മീഡിയിൽ ലൈവിലെത്തി പറയുകയായിരുന്നു
'അയാൾ എന്റെ ഇടുപ്പിൽ കൈകൊണ്ട് ഉരസി, ഞാൻ നോക്കിയപ്പോൾ സ്വകാര്യാവയവം പുറത്തെടുത്ത് സ്വയംഭോഗം ചെയ്യുന്നു'; കെഎസ്ആർടിസി ബസിൽ നടിക്ക് നേരെ ലൈംഗികാതിക്രമം

കൊച്ചി : കെഎസ്ആർടിസി ബസിൽ നടിയും മോഡലുമായ യുവതിക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമം. നടി പരാതിപ്പെട്ടപ്പോൾ ബസിൽ നിന്നും ഇറങ്ങിയോടിയ യുവാവിനെ ബസിലെ കണ്ടക്ടറും ഡ്രൈവറും ഓടിച്ചിട്ട് പിടികൂടി പോലീസിനെ ഏൽപ്പിച്ചു. തനിക്ക് നേരിട്ട ദുരവസ്ഥ നടി സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചുകൊണ്ട് അറിയിക്കുകയായിരുന്നു. ഇന്നലെ മെയ് 16 ചൊവ്വാഴ്ച തൃശൂരിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യവെ അങ്കമാലി കഴിഞ്ഞ് കൊച്ചി എയർപ്പോർട്ടിന് മുമ്പാണ് തനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത് നടി അറിയിച്ചു.

അങ്കമാലിയിൽ നിന്നും ബസിൽ കയറിയ യുവാവ് മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ തന്റെയും മറ്റൊരു പെൺകുട്ടിയുടെ ഇടയിൽ വന്നിരിക്കുകയായിരുന്നു. യാത്രയ്ക്കിടെ തന്നോട് സംസാരിച്ചതിന് ശേഷം യുവാവ് തന്റെ ശരീരത്തിൽ കൈ കൊണ്ട് ഉരസുകയും തുടർന്ന് സ്വകാര്യാവയവം വസ്ത്രത്തിന്റെ പുറത്തെടുത്ത് സ്വയംഭോഗം ചെയ്യുകയായിരുന്നു. നടി തനിക്ക് നേരെ ഉണ്ടായ ലൈംഗികചേഷ്ട തന്റെ മൊബൈലിൽ ചിത്രീകരിക്കുകയും തുടർന്ന് ചോദ്യം ചെയ്യുകയും ചെയ്തു.

ALSO READ : യുവതിയുടെ നഗ്ന ചിത്രങ്ങൾ അശ്ലീല സൈറ്റിൽ പങ്കുവെച്ചു; തൃശൂരിൽ യുവാവ് അറസ്റ്റിൽ

ശേഷം കണ്ടക്ടറോട് പരാതിപ്പെട്ടപ്പോൾ ബസിൽ നിന്നും യുവാവ് ബസിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. അക്രമിയെ പിന്തുടർന്ന കണ്ടക്ടറും ഡ്രൈവറും ചേർന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. സഹയാത്രികരുടെ സഹായത്തോടെ പ്രതിയെ പോലീസിനേൽപ്പിക്കാനും പരാതിപ്പെടാനും സാധിച്ചുയെന്നു യുവതി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

യുവതി വീഡിയോയിൽ പറഞ്ഞത് ഇങ്ങനെ

ഇന്നലെ തൃശൂരിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഞാൻ. രാവിലെ 8 മണിക്കാണ് കെഎസ്ആർടിസി ബസിൽ കയറിയത്. തലേന്ന് രാത്രി ഞാൻ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല അതിനാൽ ബസിൽ ഇരുന്ന് ഉറങ്ങിപ്പോയി. അങ്കമാലിയിൽ എത്തിയപ്പോൾ ഒരു മനുഷ്യൻ വന്ന് എന്റെ അടുത്തിരുന്നു. അപ്പോൾ ഞാൻ ഉണർന്നു. ഞങ്ങൾ രണ്ടു സ്ത്രീകൾ ഇരിക്കുന്നതിന്റെ നടുക്കാണ് അയാൾ വന്നിരുന്നത്. ഞാൻ ജനലിന്റെ അടുത്താണ് ഇരുന്നത്. ആള് എന്റെ അടുത്തിരുന്നിട്ട് എവിടേക്കാണ് പോകുന്നത്, ബ്ലോക്ക് ഉണ്ടാകുമോ എന്നൊക്കെ ചോദിച്ചു, കളമശ്ശേരിക്കാണെന്നും പറഞ്ഞു. അയാൾ മാന്യമായി വസ്ത്രം ധരിച്ചിരുന്നു. അയാൾ ചോദിച്ചതിനെല്ലാം ഞാൻ മറുപടി പറഞ്ഞു. രണ്ടു സെക്കൻഡ് കഴിഞ്ഞപ്പോൾ അയാളുടെ കൈ എന്റെ ഇടുപ്പിൽ ഉരയുന്നത് പോലെ തോന്നി. ഞാൻ നോക്കിയപ്പോൾ ശരിയാണ്, അയാളുടെ കൈ എന്റെ മേല്‍ ഉരയുന്നുണ്ട്. മറ്റേ കൈ അയാളുടെ സ്വകാര്യഭാഗത്ത് ഉരയ്ക്കുന്നതും എന്റെ ശ്രദ്ധയിൽ പെട്ടു. എനിക്ക് വല്ലാത്ത പ്രയാസം തോന്നി. ഞാൻ ബസിന്റെ വിൻഡോ ഉയർത്തി അവിടേക്ക് നോക്കി അയാളിൽനിന്ന് അകലം പാലിച്ച് മിണ്ടാതെ ഇരുന്നു. കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ അയാൾ സിപ്പ് അഴിച്ച് സ്വകാര്യാവയവം പുറത്തെടുത്ത് സ്വയംഭോഗം ചെയ്യുന്നതാണ് കണ്ടത്. എന്തു ചെയ്യണമെന്ന് അറിയാത്ത ഞാൻ പെട്ടെന്ന് എന്റെ ഫോൺ എടുത്ത് വിഡിയോ എടുത്തു, എന്നിട്ട് അയാളോട് എന്താണ് നിങ്ങളുടെ പ്രശ്നം എന്ന് ചോദിച്ചു. അയാൾ ഒന്നുമറിയാത്തതുപോലെ എന്ത് പറ്റി എന്ന് ചോദിച്ചിട്ട് സിപ്പ് വലിച്ചിട്ട് ചാടി എഴുന്നേറ്റ് ഇറങ്ങാൻ പോയി. ഞാൻ ഒച്ചയുണ്ടാക്കി നടന്ന സംഭവം പറഞ്ഞപ്പോൾ കണ്ടക്ടർ എന്നോട് പരാതി ഉണ്ടോ എന്ന് ചോദിച്ചു. പരാതിയുണ്ടെന്ന് ഞാനും പറഞ്ഞു. എന്നാൽ അയാൾ തന്റെ സിപ്പ് ഒന്നും ഓപ്പൺ അല്ല ഇവർ വെറുതെ പറയുകയാണ് എന്നാണു പറഞ്ഞത്. ബസ് അപ്പോൾ എയർപോർട്ടിന്റെ അടുത്തായി നിർത്തി. ഡോർ തുറന്നതും അയാൾ പുറത്തേക്ക് ഓടി. പിന്നാലെ ഓടിയ കണ്ടക്ടറെ തള്ളി ഇട്ടിട്ട് അയാൾ വീണ്ടും ഓടി.  കണ്ടക്ടറും ബസിലെ ഡ്രൈവറും പിന്നാലെ ഓടി അയാളെ പിടിച്ചു, അപ്പോഴേക്കും പോലീസ് വന്നു.  ബസിൽ ഒരു നിയമവിദ്യാർഥിനി ഉണ്ടായിരുന്നു. അവർ എന്നോടൊപ്പം നിന്നു. അവർക്ക് ഞാൻ നന്ദിപറയുന്നു. ഞങ്ങൾ പെലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു. ബസിലെ കണ്ടക്ടർ വലിയ സഹായമാണ് ചെയ്തത്. എന്നെ സഹായിച്ച നിയമവിദ്യാർഥി ഒരിക്കൽ നല്ലൊരു വക്കീൽ ആയി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്.  ഡ്രൈവർ ഉൾപ്പടെ ബസിൽ ഉണ്ടായിരുന്നവരും നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ ഉള്ളവരും നന്നായി സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ട്.  പരാതി കൊടുക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.  ഇനി അവൻ ആ സിപ്പ് തുറക്കുമ്പോൾ എന്റെ മുഖം ഓർക്കണം. ആ സിപ്പ് തുറക്കാൻ അവൻ പേടിക്കണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News