Kodakara Case: കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണം, രണ്ട് പ്രതികളെ ഇന്ന് ചോദ്യം ചെയ്യും

രണ്ട് പ്രതികളോട് ഇന്ന് തൃശൂർ പോലീസ് ക്ലബിൽ ഹാജരാകാനാണ് പ്രത്യേക അന്വേഷണ സംഘം നിർദേശം നൽകിയിട്ടുള്ളത്.

Written by - Zee Malayalam News Desk | Last Updated : Sep 28, 2021, 09:03 AM IST
  • കവർച്ചാ പണത്തിലെ 2 കോടി രൂപ കണ്ടെത്തുക ആണ് ലക്ഷ്യം.
  • കേസിലെ 22 പ്രതികളെയും ചോദ്യം ചയ്യാൻ അനുമതി തേടി പോലീസ് ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു.
  • തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബിജെപി ലംഘിച്ചോയെന്നതും അന്വേഷണ പരിധിയിൽ വരും.
Kodakara Case: കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണം, രണ്ട് പ്രതികളെ ഇന്ന് ചോദ്യം ചെയ്യും

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ (Kodakara Hawala Case) പ്രതികളുടെ ചോദ്യം ചെയ്യൽ (Questioning) ഇന്ന് വീണ്ടും ആരംഭിക്കും. കേസിലെ രണ്ട് പ്രതികളോട് ഇന്ന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. തൃശൂർ പോലീസ് ക്ലബിൽ (Thrissur Police Club) ഹാജരാകാനാണ് പ്രത്യേക അന്വേഷണ സംഘം നിർദേശം നൽകിയിട്ടുള്ളത്. ചോദ്യം ചെയ്യലിനായി ഇന്നലെ ഹാജരാകാൻ ആയിരുന്നു നിർദേശം. എന്നാൽ ഹർത്താൽ (Harthal) കാരണം ഹാജരാകാൻ കഴിയില്ലെന്ന് പ്രതികൾ (Accused) അറിയിച്ചു. തുടർന്ന് ചോദ്യം ചെയ്യൽ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.

കവർച്ചാ പണത്തിലെ 2 കോടി രൂപ കണ്ടെത്തുക ആണ് ലക്ഷ്യം. മൂന്നരക്കോടി രൂപയാണ് കവർച്ച ചെയ്യപ്പെട്ടത്. ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്നാണ് കണ്ടെത്തൽ. ഈ തുകയുടെ ഉറവിടം കൂടി കണ്ടെത്തുകയാണ് തുടരന്വേഷണത്തിന്‍റെ ലക്ഷ്യം. കേസിലെ 22 പ്രതികളെയും ചോദ്യം ചയ്യാൻ അനുമതി തേടി പോലീസ് ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു.

Also Read: Kodakara Hawala Case: കുറ്റപത്രം സമർപ്പിച്ചു; സുരേന്ദ്രനും മകനും സാക്ഷികൾ

ബാക്കി കവർച്ചാ പണം കണ്ടെത്താൻ കേസിലെ മുഴുവൻ പ്രതികളെയും വീണ്ടും ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബിജെപി ലംഘിച്ചോയെന്നതും അന്വേഷണ പരിധിയിൽ വരും. 

Also Read: കൊടകര കുഴൽപ്പണക്കവർച്ചാ കേസിൽ പരാതിക്കാരനെയും ഡ്രൈവറെയും ചോദ്യം ചെയ്തത് ആറ് മണിക്കൂർ; പൊലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചതായി സൂചന

കർണാടകത്തിൽ (Karnataka) നിന്ന് എത്തിച്ച ബിജെപിയുടെ ഫണ്ട് (BJP Fund) ആണ് കവർച്ച ചെയ്യപ്പെട്ടതെന്ന പരാതിക്കാരൻ ധർമ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുക. പിന്നീട് ധർമ്മരാജൻ ഇത് തൻ്റെ പണമാണെന്നും തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് കോടതിയെ (Court) സമീപിച്ചിരുന്നു. എന്നാൽ പണത്തിൻ്റെ ഉറവിടം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ധർമ്മരാജന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

 

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News