Kannur: ചക്ക വേവിക്കുന്നത് സംബന്ധിച്ച് ഉണ്ടായ തർക്കത്തിനടയിൽ മരുമകൾ അമ്മായിയമ്മയെ കൊലപ്പെടുത്തി. കണ്ണൂർ (Kannur) ഇരിട്ടിയിൽ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരിക്കോട്ടക്കരി സ്വദേശിയായ മാറിയക്കുട്ടിയാണ് (82) കോൺക്രീറ്റിൽ തലയിടിച്ച് രക്തം വാർന്ന് മരിച്ചത്.
ബുധനാഴ്ച മറിയക്കുട്ടി മരിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ പുറത്ത് വന്നത്. കൊലപാതകം (Murder) നടന്ന ദിവസം ചക്ക കറി വെക്കുന്നതിന്റെ ഭാഗമായി മരണപ്പെട്ട മറിയകുട്ടിയും മരുമകൾ എൽസിയുമായി തർക്കം ഉണ്ടായിരുന്നു. തർക്കം മൂത്തപ്പോൾ കസേരയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ച മറിയകുട്ടിയെ എൽസി തള്ളിയിട്ടുവെന്നാണ് ലഭിക്കുന്ന വിവരം.
വാതിൽപ്പടിയിൽ തലയിടിച്ചതിനെ തുടർന്ന് മാറിയകുട്ടിയുടെ തലയിൽ നിന്ന് രക്തം വരാൻ ആരംഭിച്ചു. എന്നാൽ എൽസി വീണ്ടും മറിയക്കുട്ടിയുടെ തല വാതിൽപ്പടിയിൽ ഇടിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ (Police) പറഞ്ഞു, സംഭവങ്ങൾക്കിടയിൽ മാറിയകുട്ടിയുടെ താടിയെല്ല് തകരുകയും കൈ ഒടിയുകയും ചെയ്‌തു.
ALSO READ: Madhya Pradesh: പീഡന കേസ് പ്രതി ജാമ്യത്തിലിറങ്ങി അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി
ഇതിന് ശേഷം എൽസി ടാപ്പിങ് തൊഴിലാളിയായ ഭർത്താവ് മാത്യുവിനെ വിളിച്ച് വരുത്തി. 'അമ്മ വീണെന്നും ആശുപത്രിയിൽ (Hospital)എത്തിക്കണമെന്നുമാണ് മാത്യുവിനോട് പറഞ്ഞത്. മാത്യു എത്തുമ്പോഴേക്കും മറിയക്കുട്ടി മരിച്ചിരുന്നു. ചക്കയിടാൻ പോയപ്പോൾ ഒരു ശബ്ദം കേട്ടെന്നും വന്ന് നോക്കിയപ്പോൾ മറിയക്കുട്ടി വീണ് കിടക്കുന്നത് കണ്ടുവെന്നുമാണ് എൽസി ആദ്യം പറഞ്ഞത്. പിന്നീട് താൻ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ തസ്‌നി വീണതാണെന്ന് മാറ്റി പറഞ്ഞു.
മൊഴികളിലെ ഈ വൈരുധ്യത്തിൽ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥർ വിരലടയാള വിദഗ്ദ്ധന്മാരെ ഉൾപ്പെടുത്തി അന്വേഷണം ഊർജ്ജിതമാക്കി. ഇതിനിടയിൽ ഉച്ചമുതൽ വീട്ടിൽ നിന്ന് ബഹളം കേട്ടുവെന്ന് പരിസരവാസികളിൽ നിന്ന് അറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥർ (Police) എൽസിയെ കസ്റ്റഡിയിൽ എടുത്തു. ആദ്യം മറിയക്കുട്ടി വീണതാണെന്ന മൊഴിയിൽ പിടിച്ച് നില്ക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് കൂടുതൽ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
കൊല്ലപ്പെട്ട മറിയകുട്ടിയും മരുമകൾ എൽസിയും തമ്മിൽ വാക്ക് തർക്കങ്ങൾ പതിവായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. അതിനാൽ സംഭവ ദിവസം വീട്ടിൽ നിന്ന് തർക്കത്തിന്റെ ബഹളം കേട്ടെങ്കിലും അയൽവാസികൾ ശ്രദ്ധിച്ചിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.