Yezdi Bike | യെസ്ഡിക്കായി കാത്തിരിക്കുന്നവർ ഈ തിയതി കുറിച്ച് വെച്ചോളു; യെസ്ഡിയുടെ 2 മോഡലുകൾ ഉടൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്

 അഡ്വഞ്ചർ കേറ്റഗറിയിലും അർബൻ സ്ക്രാംബ്ലറുമായിട്ടാകും രണ്ട് ബൈക്കുകൾ അവതരിപ്പിക്കുക.

Written by - Zee Malayalam News Desk | Last Updated : Dec 29, 2021, 02:31 PM IST
  • ജനുവരി 13ന് യെസ്ഡിയുടെ രണ്ട് വേരിയന്റുകൾ അവതരിപ്പിക്കുമെന്നാണ് ഓട്ടോമൊബൈൽ വെബ്സൈറ്റുകൾ നൽകുന്ന സൂചന.
  • എന്നാൽ ക്ലാസിക് ലജൻഡ്സ് ഇതു സംബന്ധിച്ച് യാതൊരു വിവരവും ഔദ്യോഗികമായി പുറപ്പെടുവിച്ചിട്ടില്ല.
  • അഡ്വഞ്ചർ കേറ്റഗറിയിലും അർബൻ സ്ക്രാംബ്ലറുമായിട്ടാകും രണ്ട് ബൈക്കുകൾ അവതരിപ്പിക്കുക.
Yezdi Bike | യെസ്ഡിക്കായി കാത്തിരിക്കുന്നവർ ഈ തിയതി കുറിച്ച് വെച്ചോളു; യെസ്ഡിയുടെ 2 മോഡലുകൾ ഉടൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്

മുംബൈ : ഇന്ത്യൻ നിരത്തികളിൽ റോയൽ എൻഫീൽഡിന്റെ (Royal Enfield) ആധിപത്യത്തിന് തടയിടാൻ 70കളിലെ സൂപ്പർ താരം യെസ്ഡി (Yezdi) വീണ്ടുമെത്തുന്നു എന്ന് റിപ്പോർട്ട് നേരത്തെ ബൈക്ക് പ്രേമികളുടെ ഇടയിൽ ചർച്ചയായിരുന്നതാണ്. ഇതാ ഇപ്പോൾ യെസ്ഡിയുടെ രണ്ട് മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നിർമാതാക്കൾ. ഇന്ത്യൻ നിരത്തുകളിൽ ജാവയെ (Jawa) വീണ്ടുമെത്തിച്ച ആനന്ദ് മഹേന്ദ്രയുടെ സഹഉടമസ്ഥതയിലുള്ള ക്ലാസിക് ലജൻഡ്സാണ് (Classic Legends) യെസ്ഡിയെ വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. 

ജനുവരി 13ന് യെസ്ഡിയുടെ രണ്ട് വേരിയന്റുകൾ അവതരിപ്പിക്കുമെന്നാണ് ഓട്ടോമൊബൈൽ വെബ്സൈറ്റുകൾ നൽകുന്ന സൂചന. എന്നാൽ ക്ലാസിക് ലജൻഡ്സ് ഇതു സംബന്ധിച്ച് യാതൊരു വിവരവും ഔദ്യോഗികമായി പുറപ്പെടുവിച്ചിട്ടില്ല. അഡ്വഞ്ചർ കേറ്റഗറിയിലും അർബൻ സ്ക്രാംബ്ലറുമായിട്ടാകും രണ്ട് ബൈക്കുകൾ അവതരിപ്പിക്കുക.

ALSO READ : Yezdi Bike : ജാവയ്ക്ക് ശേഷം റോയൽ എൻഫീൽഡിന് വെല്ലിവിളി ഉയർത്താൻ 70കളിലെ സൂപ്പർ താരം യെസ്ഡി എത്തുന്നു

നേരത്തെ 2021ന്റെ ആരംഭത്തിൽ ക്ലാസിക് ലജൻഡ്സ് യെസ്ഡിയുടെയും റോഡ്കിങിന്റെയും പേരുകളുടെ അവകാശം നേടാൻ ട്രേഡ് മാർക്കിൽ രജിസ്റ്റർ ചെയ്തിരുന്നു. അതിന് ശേഷം ഈ അടുത്തിടെയാണ് ആനന്ദ് മഹേന്ദ്ര യെസ്ഡിയുടെ പുറത്താങ്ങാൻ ഇരിക്കുന്ന രണ്ട് ബൈക്കളുടെ ടീസർ വീഡിയോ ട്വീറ്റ് ചെയ്തത്. ഇരു ബൈക്കുകളുടെ ലോഞ്ച് ഉടൻ ഉണ്ടാകുമെന്ന് മാത്രമാണ് യെസ്ഡി അറിയിച്ചിരിക്കുന്നത്.

ALSO READ : സക്കൻഡ് ഹാൻഡ് കാർ വിൽക്കാൻ ഒരുങ്ങുകയാണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ഇതിൽ അഡ്വഞ്ചർ വിഭാഗത്തിലായി അവതരിപ്പിക്കുന്ന യെസ്ഡി ബൈക്ക് റോയൽ എൻഫീൽഡിന്റെ ഹിമാലയനോടുമായി മത്സരിക്കാനാണ് തയ്യറെടുക്കുന്നത്. ജാവയുടെ പെറക്കിനെ പോലെ 334 സിസി എഞ്ചിനിലാകും അവതരിപ്പിക്കാൻ സാധ്യത.

ALSO READ : എന്താണ് ഇലക്ട്രിക് വാഹന വിപണിയുടെ രഹസ്യം? വരും വർഷങ്ങളിൽ വിൽപ്പന മൂന്നിരട്ടിയാകും

യെസ്ഡിയെ പഴയപ്രതാപത്തോടെയാണ് അവതരിപ്പിക്കുന്നെങ്കിലും പുത്തൻ തലമുറയെ ആകർഷിപ്പിക്കാൻ നവീനമായ എല്ലാ സംവിധാനങ്ങളും ഉണ്ടാകുന്നതാണ്. പ്രധാനമായും ഡിജിറ്റൽ ഇൻസ്ട്രമെന്റ് കണസോൾ, ചാർജിങ്, ബ്ലുടൂത്ത് സംവിധാനങ്ങൾ, എൽഇഡി ഹെഡ് ലൈറ്റ്, ടെയൽ ലൈറ്റ് തുടങ്ങിയവയെല്ലാ പുത്തൻ യെസ്ഡി ബൈക്കുകളിൽ ഉണ്ടായിരിക്കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News