Today's Gold Rate: സ്വർണവിലയിൽ മാറ്റമില്ല; പവന് 51,760 രൂപ വിപണിവില

കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെ വീണ്ടും വില കുതിച്ചുയർന്നു  

Written by - Zee Malayalam News Desk | Last Updated : Aug 4, 2024, 01:09 PM IST
  • 51,760 രൂപയാണ് ഇന്ന് ഒരു പവന്റെ വിപണി വില.
  • തുടർച്ചയായ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണത്തിന് ഇന്നലെ വില കുറഞ്ഞത്.
Today's Gold Rate: സ്വർണവിലയിൽ മാറ്റമില്ല; പവന് 51,760 രൂപ വിപണിവില

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. 51,760 രൂപയാണ് ഇന്ന് ഒരു പവന്റെ വിപണി വില. തുടർച്ചയായ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണത്തിന് ഇന്നലെ വില കുറഞ്ഞത്. 

ഗ്രാമിന് ഇന്നലെ 10 രൂപ കുറഞ്ഞ് 6470 രൂപ ആയിരുന്നു. കഴിഞ്ഞ മാസം റെക്കോര്‍ഡ് നിരക്കിലെത്തിയ സ്വർണ്ണ  വില കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിനു പിന്നാലെ താഴുകയായിരുന്നു.  തുടർന്ന് ജൂലൈ 31 മുതൽ ഓ​ഗസ്റ്റ് 2 വരെ സ്വർണ്ണ വില കുതിക്കുകയായിരുന്നു. ഓ​ഗസ്റ്റ് 2ന് ഒരു പവന് 240 രൂപയാണ് വർധിച്ചത്. 1280 രൂപയുടെ വർധനവാണ് കഴിഞ്ഞ് ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. വെള്ളി വിലയിലും ഇന്ന് മാറ്റമൊന്നുമില്ല.  

Also Read: Case against Akhil Marar: അഖിൽ മാരാർക്കെതിരെ കേസ്; നടപടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തിന്

ജൂലൈ 31 ന് ഒരു പവന് സ്വർണത്തിന് 640 രൂപ ഉയർന്ന് 51,200 രൂപയും തുടർന്ന് ഓഗസ്റ്റ് 1 ന് പവന് 400 രൂപ ഉയർന്ന് 51,600 രൂപയും ഓഗസ്റ്റ്  2 ന് 240 രൂപ ഉയർന്ന് 51,840 രൂപയും ഓഗസ്റ്റ് 3 ന് 80 രൂപ കുറഞ്ഞ് 51,760 രൂപയിൽ എത്തിയിട്ടുണ്ട്. ഓ​ഗസ്റ്റ് 4ന് സ്വർണവിലയിൽ മാറ്റമില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News