Income Tax bill 2025: നികുതിയടവും, റിട്ടേൺ ഫയലിം​ഗും ഇനി എളുപ്പം; പുതിയ ആദായനികുതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് ധനമന്ത്രി

New ncome Tax Bill 2025: പുതിയ ആദായ നികുതി ബിൽ 2026 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.  

Written by - Zee Malayalam News Desk | Last Updated : Feb 13, 2025, 06:22 PM IST
  • നിലവിലെ ആദായനികുതി നിയമം പ്രകാരം റിട്ടേൺ സമർപ്പിക്കാനും നികുതിയടവുകൾക്കും ‘അസസ്മെന്റ് ഇയർ’, ‘പ്രീവിയസ് ഇയർ’ എന്നീ പദങ്ങൾ ഉപയോ​ഗിച്ചിരുന്നു.
  • എന്നാൽ പുതിയ നിയമത്തിൽ അസസ്മെന്റ് ഇയർ ഒഴിവാക്കുകയും അതിന് പകരം ‘നികുതിവർഷം’ (ടാക്സ് ഇയർ) എന്ന പദം മാത്രമാണുള്ളത്.
Income Tax bill 2025: നികുതിയടവും, റിട്ടേൺ ഫയലിം​ഗും ഇനി എളുപ്പം; പുതിയ ആദായനികുതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് ധനമന്ത്രി

ന്യൂഡൽഹി: പുതിയ ആദായ നികുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 1961ലെ ആദായ നികുതി നിയമങ്ങൾ ലളിതമാക്കുക, കാലഹരണപ്പെട്ട വ്യവസ്ഥകൾ ഇല്ലാതാക്കുക എന്നിവ ലക്ഷ്യമാക്കിയുള്ള ബിൽ ആണ് അവതരിപ്പിച്ചത്. നികുതി അടയ്ക്കുന്നതും റിട്ടേൺ ഫയൽ ചെയ്യുന്നതും എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം എത്തുന്നത്. സാധാരണക്കാർക്ക് ഉൾപ്പെടെ മനസ്സിലാകുന്ന വിധത്തിൽ ലളിതമായിരിക്കും പുതിയ നിയമം. 

നിലവിലെ ആദായനികുതി നിയമം പ്രകാരം റിട്ടേൺ സമർപ്പിക്കാനും നികുതിയടവുകൾക്കും ‘അസസ്മെന്റ് ഇയർ’, ‘പ്രീവിയസ് ഇയർ’ എന്നീ പദങ്ങൾ ഉപയോ​ഗിച്ചിരുന്നു. എന്നാൽ പുതിയ നിയമത്തിൽ അസസ്മെന്റ് ഇയർ ഒഴിവാക്കുകയും അതിന് പകരം ‘നികുതിവർഷം’ (ടാക്സ് ഇയർ) എന്ന പദം മാത്രമാണുള്ളത്.

ഏപ്രിൽ ഒന്നിന് തുടങ്ങി മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിന് അനുസൃതമായാകും ടാക്സ് ഇയറും. ’മുൻവർഷം’ എന്നതിന് പകരം ‘സാമ്പത്തിക വർഷം’ അല്ലെങ്കിൽ ഫിനാൻഷ്യൽ ഇയർ എന്ന പദം പുതിയ നിയമത്തിൽ ഉപയോഗിക്കും. നികുതി വ്യവസ്ഥകളും റിട്ടേൺ ഫയലിങ്ങും എളുപ്പമാക്കുന്നതിനാണ് ഈ പുതിയ മാറ്റം. പുതിയ നിയമത്തിൽ 819 സെക്ഷനുകൾ എന്നത് 536 ആക്കി കുറച്ചിട്ടുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു. 

Also Read: Income tax bill 2025: ആദായനികുതി നിയമത്തിൽ വലിയ മാറ്റങ്ങൾ; ബില്ല് പാർലമെന്റിൽ, മാറ്റങ്ങൾ എന്തെല്ലാം? അറിഞ്ഞിരിക്കാം

 

പുതിയ ആദായനികുതി ബിൽ 2025 പുതുതായി രൂപീകരിച്ച സെലക്ട് ഹൗസ് കമ്മിറ്റിക്ക് അയയ്ക്കണമെന്നും സീതാരാമൻ നിർദ്ദേശിച്ചു. കമ്മിറ്റിയെ സംബന്ധിച്ച നിബന്ധനകളും വ്യവസ്ഥകളും സ്പീക്കർ ഓം ബിർള തീരുമാനിക്കുമെന്നും അവർ പറഞ്ഞു. സമിതി അടുത്ത സെഷൻ്റെ ആദ്യ ദിവസം റിപ്പോർട്ട് സമർപ്പിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ബിൽ അവതരിപ്പിച്ചതിന് പിന്നാലെ ചില പ്രതിപക്ഷ എംപിമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

പുതിയ ആദായ നികുതി ബിൽ 2026 ഏപ്രിൽ ഒന്ന് മുതലാണ് (2026-27 സാമ്പത്തിക വർഷം) പ്രാബല്യത്തിൽ വരിക. അതായത് 2025 ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31 വരെയുള്ള അടുത്ത സാമ്പത്തിക വർഷത്തെ നികുതി നിലവിലെ ആദായ നികുതി നിയമത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും കൈകാര്യം ചെയ്യേണ്ടത്.

പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള പുതുക്കിയ നികുതി സ്ലാബുകൾ

4 ലക്ഷം രൂപ വരെ വരുമാനം– നികുതിയില്ല.
4 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെ വരുമാനം– 5 ശതമാനം
8 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ വരുമാനം– 10 ശതമാനം
12 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെ വരുമാനം– 15 ശതമാനം
16 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വരുമാനം– 20 ശതമാനം
20 ലക്ഷം മുതൽ 24 ലക്ഷം രൂപ വരെ വരുമാനം– 25 ശതമാനം
24 ലക്ഷത്തിന് മുകളിലുള്ള വരുമാനം– 30 ശതമാനം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News