Nenmara Double Murder case: ചെന്താമരയ്ക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി, പൊലീസ് വീഴ്ചയെന്ന് പ്രതിപക്ഷം; നിയമസഭയിൽ വാക്പോര്

Nenmara Double Murder case: ക്രമസമാധാന നില ഇത്ര മോശമായ സാഹചര്യം ഇത് വരെ ഉണ്ടായിട്ടില്ലെന്ന് ഷംസുദ്ദീൻ കുറ്റപ്പെടുത്തി.

Written by - Zee Malayalam News Desk | Last Updated : Feb 12, 2025, 12:06 PM IST
  • നിയമസഭയിൽ ചർച്ചയായി നെന്മാറ ഇരട്ടക്കൊലപാതകം
  • ചെന്താമരയ്ക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
  • എം ഷംസുദീൻ എംഎൽഎ കൊണ്ടുവന്ന പ്രമേയത്തിനായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം
Nenmara Double Murder case: ചെന്താമരയ്ക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി, പൊലീസ് വീഴ്ചയെന്ന് പ്രതിപക്ഷം; നിയമസഭയിൽ വാക്പോര്

തിരുവനന്തപുരം: നെന്മാറ കൊലക്കേസ് പ്രതി ചെന്താമരയ്ക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെന്താമരയ്ക്ക് ജാമ്യവസ്ഥയിൽ ഇളവ് നൽകുന്നതിനെ പോലീസ് കോടതിയിൽ എതിർത്തിരുന്നുവെന്നും പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചതിനു പോലീസ് താക്കീത് ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നടപടിയിൽ വീഴ്ച വരുത്തിയ പോലീസ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

പൊലീസ് അതിക്രമവും വീഴ്ചയും ഉന്നയിച്ച് എം ഷംസുദീൻ എംഎൽഎ കൊണ്ടുവന്ന പ്രമേയത്തിനായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

Read Also: വീണ്ടും കാട്ടാനക്കലി; വയനാട് അട്ടമലയിൽ ഒരാൾ കൊല്ലപ്പെട്ടു

ക്രമസമാധാന നില ഇത്ര മോശമായ സാഹചര്യം ഇത് വരെ ഉണ്ടായിട്ടില്ലെന്ന് ഷംസുദ്ദീൻ എംഎൽഎ വിമർശിച്ചു. നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കാൻ ചെന്താമരയ്ക്ക് അനുമതിയില്ലായിരുന്നു. എന്നിട്ടും ഒന്നര മാസം പ്രതി നെന്മാറയിൽ ജീവിച്ചു. നെന്മാറ സംഭവത്തിന് കാരണം പോലീസ് വീഴ്ചയാണെന്നും മാതാപിതാക്കളെ നഷ്ടപ്പെട്ട ആ കുട്ടികളെ സർക്കാർ ഏറ്റെടുക്കണമെന്നും എംഎൽഎ പറഞ്ഞു. 

നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നത് പഴയ ഉത്തരവാണെന്നും  പിന്നീട് നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന് ഇളവ് തിരുത്തിയത് കോടതിയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചാൽ അതിൽ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കാൻ പോലീസിന് അധികാരമില്ല.

Read Also: രാമക്ഷേത്ര മുഖ്യപുരോ​ഹിതൻ ആചാര്യ സത്യേന്ദർ ദാസ് അന്തരിച്ചു

ചെന്താമര കൊടും ക്രിമിനലാണ്. ഞാൻ ചെന്താമരയെ ന്യായീകരിക്കുന്നില്ല. ചെന്താമര കൂടുതൽ കുറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന് പരാതി ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റി. ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിട്ടുണ്ട്. ചെന്താമരക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം നെന്മാറ സംഭവത്തിൽ വീഴ്ച പോലീസിന് തന്നെയെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. ഗുണ്ടകളുടെ സമ്മേളനങ്ങളാണ് കേരളത്തിൽ നടക്കുന്നത്. കാപ്പ കേസിലെ പ്രതിയെ മാല ഇട്ട് സ്വീകരിച്ചത് ആരോഗ്യ മന്ത്രിയാണ്. ഗുണ്ടകളുമായി ബന്ധമുള്ള പോലീസുകാരുടെ എണ്ണം കൂടി. നെന്മാറയിലേത് പോലീസിന്റെ അനാസ്ഥയാണ്. ചങ്ങലക്ക് ഭ്രാന്ത് പിടിച്ചുവെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News